ഹിന്ദി ഷോർട്ട് ഫിലിമിൽ നായകനായി ജെ പി തകഴി

വിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന പോരാട്ടങ്ങൾക്കിടയിൽ മീര എന്ന ചിത്രം നൽകുന്ന സന്ദേശം ശ്രദ്ധേയമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ

1
കൈരളി ടി വി പ്രക്ഷേപണം ചെയ്യുന്ന ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത വിനോദ പരിപാടിയിലെ അവതാരകനായും സിനിമാ നടനായും ശ്രദ്ധേയനായ ജെ പി തകഴിയുടെ ഹിന്ദിയിലേക്കുള്ള ആദ്യ ചുവടു വായ്പ്പാണ് മീര എന്ന ഷോർട്ട് ഫിലിം. കഴിഞ്ഞ കുറെ വർഷങ്ങളായി ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ പി അവിചാരിതമായാണ് അഭ്രപാളിയിലേക്ക് വീണ്ടും വരുന്നത്. ഇതിന് മുൻപ് വേരുകൾ, എന്റെ ഡാക്കിട്ടർക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും ടെലി ഫിലിമുകളിലും ജെ പി അഭിനയിച്ചിട്ടുണ്ട്.

ഹോളിവുഡ് സാങ്കേതിക പ്രവർത്തകരോടൊപ്പം സഹകരിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ മേന്മയായി കരുതുന്നതെന്നും സാങ്കേതിക മേഖലയിലെ നൂതന വിദ്യകളോട് താല്പര്യമുള്ളതിനാൽ ഈ ചിത്രത്തിലെ അഭിനയം നവ്യാനുഭവങ്ങളാണ് സമ്മാനിച്ചതെന്നും ജെ പി പറയുന്നു. ദുബായിലെ ജെ പിയുടെ വീട്ടിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണങ്ങളും നടന്നത്.
റെക്സ് ജോർജ് സംവിധാന മേൽനോട്ടം വഹിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രജത് സച്‌ദേവ് ആണ് . മാർക്ക് പാസ്‌കൾ, കൃഷ്ണ രാജ്, നവനീത് മോഹൻ, തുടങ്ങിയവരാണ് ഛായാഗ്രഹണത്തിന്റെ ചുമതല വഹിച്ചിരിക്കുന്നത്. ജിജോ വർഗീസ് ചിത്രസംയോജനവും കളർ ഗ്രേഡിങ്ങും നിർവഹിച്ചിരിക്കുന്നു.

ജെ പി തകഴിയോടൊപ്പം പൂനം കൂടാതെ ടെലിവിഷൻ അവതാരക കൂടിയായ സൂസി റോബർട്സൺ എന്ന വിദേശ നടിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രദ്ധിക്കപ്പെടുന്ന റോളിൽ ആർഷ്യ നായരും ഈ ഹൃസ്വ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
DFC പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുബായ് ഫിലിം ക്ലബുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മുഴുവനും ദുബായിലും പരിസരത്തുമായി പൂർത്തിയായി.

::::::::Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

 

1 COMMENT

  1. ജെ. പി. എന്നാ ചുരുക്ക പേരിൽ അറിയപ്പെടുന്ന ജയപ്രകാശ് ….. (വാലു മനഃപൂർവം കൊടുക്കുന്നില്ല)മുംബൈയുടെ അഭിമാനമായ അംച്ചി മുംബൈ കൈരളി ടിവിയുടെ അവതാരകനായി ലോകം അറിയപ്പെടുകയും പിന്നീട് സിനിമ നടനും, സീരിയൽ നടനും ഒക്കെയായി ദുബായിലേക്ക് പറിച് നടപ്പെട്ടിട്ടും തന്റെ സ്വന്തം തട്ടകമായ മുംബയെന്ന പോറ്റമ്മയെ കൂടെ കൊണ്ട് നടക്കാൻ ഇഷ്ടപ്പെടുകയും, സൗഹൃദങ്ങൾ എന്നും ഗൃഹാതുരത്വമായി കാത്തിസൂക്ഷിക്കുകയും ചെയ്യുന്നത് കാണുമ്പോൾ എനിക്കസൂയ തോന്നാറുണ്ട്. ഞാങ്ങൾ അധികം കാണുകയോ, എന്നാൽ തമ്മിൽ കാണുമ്പോൾ, ദേവേട്ടൻ വരുന്നുണ്ട് സൂക്ഷിച്ചു നിൽക്കണം എന്ന് തമാശിനെങ്കിലും കാര്യം പറയുമ്പോൾ മനസ്സിൽ അഭിമാനം തോന്നാറുണ്ട്. ഞാൻ എന്നും ഇഷ്ടപ്പെടുന്ന എന്റെ പ്രിയ ജെ. പി.ക്ക് ആശംസകൾ… ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുകയും, പിന്നിട്ട വഴികൾ മറക്കാതിരിക്കുകയും ചെയ്യണമെന്ന് കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു .. ഒരിക്കൽ കൂടി എന്റെ എല്ലാ ആശംസകളും നേരുന്നു
    (ദേവൻ തറപ്പിൽ)

LEAVE A REPLY

Please enter your comment!
Please enter your name here