മൺമറഞ്ഞ കവി അയ്യപ്പനെതിരെ മീ ടൂ ആരോപണവുമായി യുവതി; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

0
സാംസ്കാരിക കേരളത്തെ ഞെട്ടിച്ചു കൊണ്ട് അന്തരിച്ച കവി എ അയ്യപ്പനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി രംഗത്ത്. പത്തു വയസ്സുള്ളപ്പോൾ കവി അയ്യപ്പൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇവർ കവിയുടെ ലൈംഗിക തീഷ്ണയെ കുറിച്ചും മദ്യപാനത്തെ കുറിച്ചും വിശദമായ പോസ്റ്റിട്ടിരിക്കുന്നത്. ഭർത്താവിനെതിരെയും കഴിവില്ലാത്തവനെന്ന പരാമർശവുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.
എഴുത്തുകാരി കൂടിയായ തിരുവനന്തപുരം സ്വദേശി എച്ച്മു കുട്ടിയാണ് അയ്യപ്പന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കവി അയ്യപ്പന്‍ മരിച്ചിട്ട് എട്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ നടത്തുന്ന ഏകപക്ഷീയമായ ഗുരുതര ആരോപണങ്ങളെ നിശിതമായി വിമർശിച്ചാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. പോസ്റ്റിന് കീഴെ ഇതിനകം വന്ന നൂറു കണക്കിന് പ്രതികരണങ്ങളിൽ മിക്കതിനും എച്ച്മു കുട്ടി ചുട്ട മറുപടിയും നൽകുന്നുണ്ട്. പോസ്റ്റിനെ പിന്തുണച്ചും പൊങ്കാലയിട്ടും സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.  .  Click below to read the post

 

 

LEAVE A REPLY

Please enter your comment!
Please enter your name here