അരങ്ങു വാഴാനൊരുങ്ങി ആറു നാടകങ്ങൾ

0
കേരളീയ കേന്ദ്ര സംഘടന തുടക്കമിട്ട ഉണർവിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന ഏകാങ്കനാടക മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണ് നഗരം. ഇതിനായുള്ള റിഹേർസലുകൽ മുംബൈയുടെ വിവിധ ഭാഗങ്ങളിലായി തകൃതിയായി നടക്കുകയാണ് അരങ്ങേറുന്നു. മുൻ തലമുറയിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പതിനഞ്ചിനും മുപ്പതു വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കളെ കേന്ദ്രീകരിച്ചാണ് ഉണർവ് എന്ന സംഗമം വിഭാവനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ക്യാമ്പുകളിലെല്ലാം ആവേശം അലയടിക്കുകയാണ്. ജോലി കഴിഞ്ഞും ക്ലാസുകൾ കഴിഞ്ഞും പരിശീലനത്തിനായി എത്തുന്നവർ മുതിർന്നവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ഓരോ രംഗവും ഭംഗിയാക്കുവാനുള്ള തത്രപ്പാടിലാണ്. അവസരോചിതമായി പ്രതികരിക്കുകയും വൈകാരിക ഭാവങ്ങളിലൂടെ പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യുമ്പോഴും നാടകത്തിന്റെ പൂർണത ആവശ്യപ്പെടുന്ന കുറെ ചേരുവകൾ കൂടി പാകപ്പെടുത്തിയെടുക്കുകയാണ് അണിയറ പ്രവർത്തകർ.
രാവിലെ 9 മണിയോടെ അരങ്ങൊരുങ്ങും. ആദ്യ നാടകത്തിന്റെ ബെൽ മുഴങ്ങുന്നതോടെ താഴെ കാണുന്ന ക്രമത്തിൽ മത്സരങ്ങൾ ആരംഭിക്കും.
1 . ബാന്ദ്ര മലയാളി സമാജം അവതരിപ്പിക്കുന്ന ‘ദൈവത്തിന്റെ സ്വന്തം സന്തതി’
2 . ട്രോംബെ ഫൈൻ ആർട്ട്സ് ക്ലബ് അണുശക്തി നഗർ ഒരുക്കുന്ന ‘ഗാന്ധി പാർക്കിലെ വ്യാകുലതകൾ’
3 . പ്രവാസി നാടക സാംസ്‌കാരിക വേദിയുടെ ‘പട്ടു പാവാട’
4 . ഇപ്റ്റ  മുംബൈ കാഴ്ച വയ്ക്കുന്ന ‘ഷെഹരിയാറിന്റെ ആദ്യരാത്രി’
5 .ബോംബെ ബ്ലാക്ക് ബോക്സ് അവതരിപ്പിക്കുന്ന ‘രാധിക’
6 . ഖാർഘർ മലയാളി സമാജത്തിന്റെ ‘മൗനത്തിന്റെ നിലവിളി’
ഒക്ടോബർ 28 ന് മാട്ടുംഗ മൈസൂർ ഹാളിൽ നടക്കുന്ന യുവജനങ്ങൾക്കായുള്ള മത്സരങ്ങളിൽ മഹാനഗരത്തിലെ 6 സംഘങ്ങളാണ് അഭിനയത്തിലും അവതരണത്തിലും മാറ്റുരയ്ക്കുന്നത്.
സമീപ കാലത്ത് മലയാള നാടക രംഗത്തുണ്ടായ ശക്തമായ ചലനങ്ങളുടെ നൈരന്തര്യം നില നിർത്താൻ നഗരത്തിലെ നാടക പ്രവർത്തകരെ പരുവപ്പെടുത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്നു പ്രോഗ്രാം ഡയറക്ടർ സുരേന്ദ്രബാബു പറഞ്ഞു. യുവ കലാകാരന്മാരെ ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തി അരങ്ങിൽ അഭിനയവസന്തത്തിന്റെ വ്യതിചലനങ്ങൾ സൃഷ്ടിക്കുവാനാകുമെന്ന പ്രത്യാശയിലാണ് സുരേന്ദ്ര ബാബു.

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
രാജ്യത്തിന് നാണക്കേടായി ജൂഹു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here