ബോട്ട് മുങ്ങി ഒരാൾ കൊല്ലപ്പെട്ടു; 2500 കോടി ചിലവിൽ നിർമ്മിക്കുന്ന ശിവാജി പ്രതിമയുടെ പൂജ മാറ്റി വച്ചു

എൽ ആൻഡ് ടി 2500 കോടി രൂപയ്ക്കാണ് സമുദ്രത്തിന്റെ നടുവിൽ സ്ഥാപിക്കുന്ന പ്രതിമയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.

0
മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 25 ഓളം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ടാണ് മുംബൈ തീരത്ത് മുങ്ങിയത്. അപകടത്തിൽ പെട്ട ബോട്ട് മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് . അവിചാരിതമായി ബോട്ട് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
നിര്‍ദിഷ്ട ശിവജി മഹാരാജ് പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് 2.6 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.വൈകീട്ട് 4.15ഓടെ ആയിരുന്നു അപകടം. . ഇതേത്തുടര്‍ന്ന് ശിവജി മഹാരാജ് സ്മാരക നിര്‍മാണത്തിന്റെ പൂജ ചടങ്ങുകള്‍ മാറ്റിവച്ചു.
എൽ ആൻഡ് ടി 2500 കോടി രൂപയ്ക്കാണ് സമുദ്രത്തിന്റെ നടുവിൽ സ്ഥാപിക്കുന്ന പ്രതിമയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
രണ്ട് ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. ആർക്കും പരിക്ക് പറ്റിയതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രവാസി ജീവിതത്തിന്റെ പകർന്നാട്ടുകാരൻ അരങ്ങൊഴിഞ്ഞിട്ട് മൂന്ന് വർഷം (Watch Video)
കാണിക്കവഞ്ചിയിൽ കറൻസിയെക്കാൾ കടലാസ്സുകൾ; അങ്കലാപ്പോടെ ‘ക്ഷേത്രം മുതലാളിമാർ’ !

LEAVE A REPLY

Please enter your comment!
Please enter your name here