വിളപ്പിൽ മധുവിനെ അനുസ്മരിച്ചു; സ്മരണ നില നിർത്താൻ മധുവിന്റെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തി ഉണർവ്

ഉണർവിന്റെ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് വിളപ്പിൽ മധു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി നൽകും

0
നാടകകൃത്തും നടനും സംവിധായകനുമായ മധു വിളപ്പിലിനെ മുംബൈ സാംസ്‌കാരിക ലോകം അനുസ്മരിച്ചു.
നെരൂൾ കേരളാ സമാജത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ശ്രീകാന്ത് നായർ, സുരേന്ദ്രബാബു, ശ്രീജിത്ത് , രാജേന്ദ്രൻ, പി കെ ലാലി , മാത്യു തോമസ്, ഉഷ മധു, കെ ടി നായർ, പി ഡി ജയപ്രകാശ്, രാജൻ പൊതുവാൾ, അനിൽ പ്രകാശ്, വത്സൻ മൂർക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു. മുംബൈയിൽ നാടകത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച പ്രതിഭയുടെ സ്മരണ നിലനിർത്താൻ എല്ലാ വർഷവും വിളപ്പിൽ മധു പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ഉണർവിന്റെ സാരഥി സുരേന്ദ്രബാബു ചടങ്ങിൽ പ്രഖ്യാപിച്ചു. ഞായറാഴ്ച മൈസൂർ അസോസിയേഷൻ ഹാളിൽ അരങ്ങേറുന്ന ഉണർവിന്റെ ഈ വർഷത്തെ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് വിളപ്പിൽ മധു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി നൽകുമെന്നും സുരേന്ദ്രബാബു അറിയിച്ചു.

::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


പ്രവാസി ജീവിതത്തിന്റെ പകർന്നാട്ടുകാരൻ അരങ്ങൊഴിഞ്ഞിട്ട് 3 വർഷം (Watch Video
മഹാനഗരത്തിന് നൂതനാനുഭവം പകർന്ന് ഇപ്റ്റയുടെ സ്നേഹോത്സവത്തിന് കൊടിയിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here