കാണിക്കവഞ്ചിയിൽ കറൻസിയെക്കാൾ കടലാസ്സുകൾ; അങ്കലാപ്പോടെ ‘ക്ഷേത്രം മുതലാളിമാർ’ !

ശബരിമല വിവാദങ്ങളോട് അയ്യപ്പ ഭക്തരുടെ നിശബ്ദ പ്രതിഷേധം

0
ശബരിമലയുടെ ചരിത്രത്തിലാദ്യമായി കാണിക്കവഞ്ചിയിൽ നോട്ടുകൾക്ക് പകരം വീണത് ശരണ മന്ത്രങ്ങൾ കുറിച്ച കടലാസ്സുകൾ. ഉള്ളുരുകി പ്രാർഥിച്ച ഭക്തർ ഇക്കുറി ‘സ്വാമിയേ ശരണമയ്യപ്പ’, ‘ഭക്തരുടെ കാണിക്ക’ എന്നെല്ലാമെഴുതിയ കടലാസുകൾ മാത്രം കാണിക്കയായി അർപ്പിച്ചാണ് മലയിറങ്ങിയത്. ശബരിമലയിലെ രാഷ്ട്രീയ പ്രഹസനങ്ങളിൽ മനം നൊന്ത പതിനായിരക്കണക്കിന് ഭക്തരാണ് അധികൃതരോടുള്ള പ്രതിഷേധ സൂചകമായി  കയ്യിൽ കരുതിയ ശരണ മന്ത്രങ്ങളെഴുതിയ കടലാസ്സുകൾ നിക്ഷേപിച്ചു അയ്യപ്പനെ വണങ്ങിയത് .
വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പമ്പയിൽ സൗജന്യമായി വിതരണം ചെയ്തിരുന്ന ‘ഭക്തരുടെ കാണിക്ക’ എന്നെഴുതിയ കടലാസുകൾ കൊണ്ട് കാണിക്ക വഞ്ചി നിറയുകയായിരുന്നുവെന്നാണ് മുംബൈയിൽ നിന്നും ശബരിമല ദർശനത്തിന് പോയ പത്തംഗ സംഘം പറഞ്ഞത്. ഇതോടെ ആശങ്കയിലായിരിക്കുന്നത് ക്ഷേത്രം നടത്തിപ്പുകാരെന്ന് അവകാശപ്പെടുന്നവരാണ് . കോടികളുടെ നടവരവുണ്ടാകാറുള്ള സീസണിൽ ഭണ്ഡാരങ്ങളിൽ വീഴുന്ന കടലാസുകളുടെ ഇടയിൽ നിന്നും അവശേഷിക്കുന്ന നോട്ടുകൾ തരം തിരിച്ചെടുക്കാൻ നോട്ടെണ്ണുന്ന യന്ത്രങ്ങൾക്ക് പോലും കഴിയില്ലെന്നതാണ് മറ്റൊരു വേവലാതി. കേട്ടാൽ ഞെട്ടുന്ന തുക കൈക്കൂലി കൊടുത്തു താക്കോൽ സ്ഥാനങ്ങളിൽ കയറിപ്പറ്റിയവരാണ് അയ്യപ്പ ഭക്തരുടെ നിശബ്ദ പ്രതിഷേധത്തിൽ ഏറെ അങ്കലാപ്പിലായിരിക്കുന്നത്.


ശബരിമല വിവാദം അനാവശ്യം; ചർച്ച ചെയ്യേണ്ടത് നവ കേരളത്തെ കുറിച്ച് (Watch Video)
ഇ. എം എസിന്റെറെയും അച്യുതമേനോന്റെയും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം” മുംബൈ എഴുത്തുകാരന്റെ ഫേസ്ബുക് പോസ്റ്റ്
ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here