കിസ്മത്തിലൂടെ ഭാഗ്യം തുണച്ച ശ്രുതി മേനോൻ പുതിയ സിനിമയിലൂടെ ചുവടുകളുറപ്പിക്കാനൊരുങ്ങുന്നു

0
മലയാളത്തിൽ അപ്രതീക്ഷിതമായ വിജയമായിരുന്നു ശ്രുതി മേനോൻ എന്ന മുംബൈ മലയാളിക്ക് കിസ്മത് നൽകിയത്. അത് വരെ ടെലിവിഷൻ അവതാരകയായും, മോഡൽ ആയും ഒതുങ്ങി നിന്നിരുന്ന ശ്രുതിയെ തേടി നിരവധി അവസരങ്ങളാണെത്തിയത്. ഈ വാരം റിലീസ് ചെയ്യാനിരിക്കുന്ന ഹൂ എന്ന മലയാള സിനിമയും ഏറെ പ്രതീക്ഷകളാണ് ഒരു നടിയെന്ന നിലയിൽ ശ്രുതിക്ക് നൽകുന്നത്. പേർളി മാണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ശ്രുതി മേനോനും കൈകാര്യം ചെയ്യുന്നത്.
നിലവിലുള്ള സിനിമാസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ഭാഷ്യംനല്‍കിക്കൊണ്ട് അജയ് ദേവലോക സംവിധാനം ചെയ്യുന്ന മാജിക്കല്‍ റിയലിസം ചിത്രമാണ് ‘ഹൂ.’ നായികാകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡൊളോറസ് നോര്‍ബല്‍ എന്ന കഥാപാത്രത്തെയാണ് പേര്‍ളി മാണി അവതരിപ്പിക്കുന്നത്.

പലരുടെയും സ്വപ്നങ്ങളുടെ ഉത്തരം തേടിയുള്ള യാത്ര, അതാണ് ഹൂ- WHO. കളക്ടർ ബ്രോ പ്രശാന്ത് നായർ ആദ്യമായി അഭിനയിച്ച സിനിമയെന്ന പ്രത്യേകതയും നിഗൂഢതകൾ നിറഞ്ഞ ഈ ചിത്രത്തിനുണ്ട്.. ഒരു ക്രിസ്മസ് രാത്രിയിൽ നടക്കുന്ന ചില നിഗൂഢ സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള, ശ്രുതി മേനോന്‍, പേര്‍ളി മാണി എന്നിവരാണ് ‘ഹൂ’വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

 

ടെലിവിഷന്‍ പരിപാടികളിലൂടെ കോമഡി പരിപാടികളുടെ അവതാരകയായാണ് ശ്രുതി സിനിമയിലെത്തുന്നത്. പല ടെലിവിഷന്‍ പരിപാടികള്‍ക്കും അവതാരകയായി എത്തിയ ശ്രുതി ഒരുപിടി നല്ല ചിത്രങ്ങളുടേയും ഭാഗമായെങ്കിലും ഒരു ബ്രേക്ക് കിട്ടുന്നത് ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ്. ശ്രുതിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
മുംബൈയിൽ ഹോട്ടൽ വ്യവസായിയായ സാഹിൽ ടിംപാഡിയയാണ് ശ്രുതിയുടെ ഭർത്താവ്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രുതി സാഹിലിനെ വിവാഹം കഴിക്കുന്നത്.

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
സാമൂഹിക തരംഗമായി മാറാൻ പുതിയ എഴുത്തുകാർക്ക് കഴിയാതെ പോകുന്നുവെന്ന് കവിയും ചിന്തകനുമായ ഇ ഐ എസ് തിലകൻ

LEAVE A REPLY

Please enter your comment!
Please enter your name here