നവ കേരളത്തിനായി ശ്രീനാരായണ മന്ദിര സമിതി 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

0
പ്രളയക്കെടുതിയിൽ നിന്നും കര കയറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതിയിലേക്ക് മുംബൈ ശ്രീനാരായണ മന്ദിര സമിതി 50 ലക്ഷം രൂപയുടെ അവസാന ഗഡു സമിതി ചെയർമാൻ എം ഐ ദാമോദരൻ, ജനറൽ സെക്രട്ടറി എൻ എസ് സലിംകുമാർ എന്നിവർ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സാമൂഹിക പ്രതിബദ്ധയോടെ മികച്ച സേവനങ്ങൾ കൊണ്ട് മാതൃകയായ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ശ്രീനാരായണ മന്ദിര സമിതി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയാണ് ജന്മനാടിന്റെ പുനരുദ്ധാരണത്തിനായി നൽകിയത്.
സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സിലെ പുതിയ കോളേജ് കെട്ടിടത്തിനു മുകളില്‍ മൂന്നു നിലകള്‍ കൂടി പണിത് വിദ്യാഭ്യാസ മേഖല വികസിപ്പിക്കാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. താരാപ്പുരിലെ സമിതിയുടെ വക രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് സാങ്കേതിക വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. നവിമുംബൈയിലെ ഉള്‍വയില്‍ സിഡ്‌കോയില്‍നിന്ന് വാങ്ങിയിട്ടുള്ള സ്ഥലത്ത് ആരംഭിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ നിര്‍മാണവും ഉടനെ ആരംഭിക്കും.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ സജീവമാക്കുന്നതിനും, യുവ തലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സമിതി രൂപം കൊടുത്ത യുവ എന്ന വിഭാഗവും പ്രവർത്തന മികവോടെ സജീവമാണ്.
എം ഐ ദാമോദരൻ ചെയർമാൻ ആയ മന്ദിര സമിതിയുടെ മറ്റു സാരഥികൾ എൻ എസ് സലിംകുമാർ, എൻ ശശിധരൻ, എൻ മോഹൻദാസ്, ഓ കെ പ്രസാദ്, കെ നടരാജൻ തുടങ്ങിയവരാണ്.


ഗുരുദർശനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി പലരും വളച്ചൊടിക്കുന്നു; മതസാഹോദര്യമാണ് ശ്രീനാരായണ ഗുരുവിന്റെ മതദർശനം
ഹാട്രിക് അംഗീകാര നിറവിൽ ശ്രീനാരായണ ബാങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here