കേരളപ്പിറവിയും കാർട്ടൂൺ ശതാബ്ദി ആഘോഷവുമായി എയ്മയുടെ ‘കോക്കനട്ടൂൺസ്’

‘കോക്കനട്ടൂൺസ്’ എന്ന പേരിൽ നടത്തുന്ന മലയാള കാർട്ടൂൺ പ്രദർശനത്തിന്റെ ഉദ്ഘാടനം എയ്മ പ്രസിഡന്റ് ഗോകുലം ഗോപാലൻ നിർവഹിക്കും

0
ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ കേരളപ്പിറവിയും കാർട്ടൂൺ ശതാബ്ദി ആഘോഷവും സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ 25 സംസ്ഥാനങ്ങളിലെ 30 കേന്ദ്രങ്ങളിലായി ‘കോക്കനട്ടൂൺസ്’ എന്ന പേരിൽ നടത്തുന്ന മലയാള കാർട്ടൂൺ പ്രദർശനത്തിന്റെ ഉദ്ഘാടനം എയ്മ പ്രസിഡന്റ് ഗോകുലം ഗോപാലൻ നിർവഹിക്കും. ആർട്ടിസ്റ്റ് മദനൻ ചടങ്ങിൽ മുഖ്യാതിഥിയായിക്കും. കോഴിക്കോട് സ്പോർട്‌സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ എയ്മ ജന.സെക്രട്ടറി പി.എൻ. ശ്രീകുമാറും സംബന്ധിക്കും.
മലയാള കാർട്ടൂണിന്റെ ശതാബ്ദി കണക്കിലെടുത്താണ് രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ പ്രദർശനത്തിന് വേദിയൊരുക്കുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ, കാർട്ടൂണിസ്റ്റുകൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.


രാജ്യത്ത് ആദ്യമായാണ് ഒരേ പ്രദർശനം ഇത്രയേറെ സംസ്ഥാനങ്ങളിലും കേന്ദ്രങ്ങളിലും ഒരേ ദിവസം നടക്കുന്നത്.

കേരള കാർട്ടൂൺ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള മീഡിയ അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് കേരളത്തിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും ഉൾപ്പെടെ വിപുലമായ കാർട്ടൂൺ പ്രദർശനം നടക്കുക. രാജ്യത്ത് ആദ്യമായാണ് ഒരേ പ്രദർശനം ഇത്രയേറെ സംസ്ഥാനങ്ങളിലും കേന്ദ്രങ്ങളിലും ഒരേ ദിവസം നടക്കുന്നത്.
ഇപ്പോൾ കാർട്ടൂൺ രംഗത്ത് സജീവമായുള്ള തിരഞ്ഞെടുത്ത 100 കാർട്ടൂണിസ്റ്റുകളുടെയും അന്തരിച്ച 35 കാർട്ടൂണിസ്റ്റുകളുടെയും കാർട്ടൂണുകളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യകാർട്ടൂണടക്കം ശങ്കർ, കെ.എസ്. പിള്ള, വാസു, കുട്ടി, സാമുവൽ, അബു, ഒ.വി. വിജയൻ തുടങ്ങി പ്രമുഖരുടെ ഓരോ രചനകളാണ് പ്രദർശനത്തിലുള്ളത്.
ആൻഡമാൻ (പോർട്ട് ബ്ലെയർ), ആന്ധ്രപ്രദേശ് (നെല്ലൂർ, വിശാഖപട്ടണം), അരുണാചൽ പ്രദേശ് (നഹർലഗൂൺ), അസം (ഗുവാഹട്ടി), ബിഹാർ (പാറ്റ്‌ന), ഛത്തീസ്ഗഢ്‌ (ഭിലായി), ഡൽഹി (കേരള ക്ലബ്ബ്), ഗോവ (പനജി), ഗുജറാത്ത് (അഹമ്മദാബാദ്, കച്ച്), ഹരിയാണ (ഗുഡ്ഗാവ്), ജാർഖണ്ഡ് (റാഞ്ചി), കർണാടക (ബെംഗളൂരു), കേരളം (കോഴിക്കോട്), മധ്യപ്രദേശ് (ഭോപ്പാൽ), മഹാരാഷ്ട്ര (മുംബൈ), മേഘാലയ (ഷിലോങ്), നാഗാലാൻഡ് (ദിമാപുർ), ഒഡിഷ (ഭുവനേശ്വർ), പുതുച്ചേരി (കേരള സമാജം ഹാൾ, ഭാരതിയാർ പാൽക്കലയ് കൂടം), പഞ്ചാബ് (ലുധിയാന), രാജസ്ഥാൻ (ജയ്‌പുർ), തമിഴ്‌നാട് (ചെന്നൈ, കോയമ്പത്തൂർ), തെലങ്കാന (ഹൈദരാബാദ്), ഉത്തർപ്രദേശ് (ആഗ്ര), ഉത്തരാഖണ്ഡ് (ഡെറാഡൂൺ), പശ്ചിമ ബംഗാൾ (കൊൽക്കത്ത) എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുക.
മുംബൈയിലെ പ്രദർശനം പവായ് സ്‌കൂളിൽ
എയ്മ മഹാരാഷ്ട്രയുടെ കോക്കനട്ടൂൺസ് കേരളപ്പിറവി ആഘോഷത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ പത്തിന് പവായ് ഇംഗ്ലീഷ് സ്കൂളിൽ പവായ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ഹനുമാൻ ത്രിപാഠിയും മുംബൈയിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ജെയിംസ് മണലോടി, പ്രേംലാൽ, മുരളി പെരളശ്ശേരി തുടങ്ങിയവർ ചേർന്ന് നിർവഹിക്കും. പ്രസിഡന്റ് ഡോ. അപ്രേൻ അധ്യക്ഷനായുള്ള ചടങ്ങിൽ സെക്രട്ടറി അഡ്വ. പ്രേമ മേനോൻ സ്വാഗതവും രാഖി സുനിൽ നന്ദിയും പറയും.
പവായ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഷേർലി, മായ ടീച്ചർ, എയ്മ ഭാരവാഹികളായ ഉപേന്ദ്രമേനോൻ, അഡ്വ. പത്മ ദിവാകരൻ എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകും. എയ്മ വോയ്‌സ് പ്രതിഭകൾ അവതരിപ്പിക്കുന്ന കേരള ഗാനോത്സവവും വിദ്യാർഥികളുടെ കാർട്ടൂൺ മത്സരവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 8848939100.

:::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


എയ്മ നവ കേരള പദ്ധതിക്ക് പിന്തുണയുമായി സമാജങ്ങളും സന്നദ്ധ സംഘടനകളും
കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ
എയ്മ നവ കേരള പദ്ധതിക്ക് മികച്ച തുടക്കം; പിന്തുണയുമായി പ്രമുഖർ

LEAVE A REPLY

Please enter your comment!
Please enter your name here