കണക്കൂറിന്റെ ലേഡീസ് ബാർ; മാനസി പ്രകാശനം ചെയ്യും

2018 ഒക്ടോബർ 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെരൂൾ ന്യൂ ബോംബെ കേരളസമാജത്തിൻറെ സാഹിത്യ കൂട്ടായ്മയുടെ അക്ഷരസന്ധ്യയിൽ വച്ച് എഴുത്തുകാരി മാനസി പ്രകാശനം ചെയ്യും

0
പ്രവാസി സാഹിത്യകാരന്മാർക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കണക്കൂർ ആർ. സുരേഷ്കുമാർ എഴുതിയ മൂന്നു നീണ്ടകഥകളുടെ സമാഹാരമാണ് *ലേഡീസ് ബാർ*.
ഏറ്റവും ലളിതവും അതേസമയം മൂല്യബോധത്തെ ജ്വലിപ്പിക്കുക എന്ന ആന്തരിക ദൌത്യം നിലനിർത്തുകയും ചെയ്യുന്ന കഥാകഥനമാണ് കണക്കൂർ ശൈലി. ഗുണ്ടകളുടെ താവളവും ഓഫീസ് മുറികളുടെ പിന്നാമ്പുറങ്ങളും ബാർ മുറിയുമെല്ലാം ഈ കഥകളിൽ വേറിട്ടതും പരിചയമില്ലാത്തതുമായ ഭാവങ്ങൾ കൈക്കൊള്ളുന്നു. സമൂഹത്തിനെ വേറിട്ട കണ്ണാടിയിലൂടെ നോക്കിക്കാണുകയും അവിടെയുള്ള അടിയൊഴുക്കുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് കഥകളെല്ലാം.
2018 ഒക്ടോബർ 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെരൂൾ ന്യൂ ബോംബെ കേരളസമാജത്തിൻറെ സാഹിത്യ കൂട്ടായ്മയുടെ അക്ഷരസന്ധ്യയിൽ വച്ച് എഴുത്തുകാരി മാനസി പ്രകാശനം ചെയ്യും . ചെമ്പരത്തി പ്രസാധനമാണ് ഡാൻസ് ബാർ പബ്ലിഷ് ചെയ്യുന്നത്.

:::::::::::

Venue : New Bombay Keraleeya Samajam
Date/Time  : 28 October 2018 @ 5 pm

 


എയ്മ നവ കേരള പദ്ധതിക്ക് പിന്തുണയുമായി സമാജങ്ങളും സന്നദ്ധ സംഘടനകളും
കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ
എയ്മ നവ കേരള പദ്ധതിക്ക് മികച്ച തുടക്കം; പിന്തുണയുമായി പ്രമുഖർ

LEAVE A REPLY

Please enter your comment!
Please enter your name here