നാടകത്തെ മാറ്റി നിർത്തി മഹാ നഗരത്തിലൊരു ജീവിതമില്ലെന്ന് യുവ നാടക പ്രവർത്തകൻ

മുംബൈയിൽ കേരളീയ കേന്ദ്ര സംഘടന സംഘടിപ്പിക്കുന്ന നാടക മത്സരവുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു സുജിൽ .

0
ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നാടകത്തിനു വേണ്ടി ചർച്ച നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മുംബൈ മലയാളികളെ പ്രകീർത്തിച്ചു കൊണ്ട് സുജിൽ മാങ്ങാട് പറഞ്ഞു. മുംബൈയിൽ കേരളീയ കേന്ദ്ര സംഘടന സംഘടിപ്പിക്കുന്ന നാടക മത്സരവുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു സുജിൽ .
മുംബൈ മലയാളികളുടെ ഭാഗമായി കഴിഞ്ഞു നാടകമെന്നും നാടകത്തെ മാറ്റി നിർത്തി ഇവർക്കൊരു ജീവിതമില്ലെന്നുമാണ് നഗരത്തിലെ നാടകാനുഭവങ്ങൾ പങ്കു വച്ച് കൊണ്ട് സുജിൽ അഭിപ്രായപ്പെട്ടത്.
കേരളീയ കേന്ദ്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 6 ഏകാങ്കനാടകങ്ങളാണ് മത്സരത്തിനായി മാറ്റുരക്കുന്നത്. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി ഇതിനായുള്ള തയ്യാറെടുപ്പുകളും സജീവമാണ്.
പതിനഞ്ചിനും മുപ്പതു വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കളെ കേന്ദ്രീകരിച്ചാണ് ഉണർവ് എന്ന സംഗമം വിഭാവനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ റിഹേർസൽ ക്യാമ്പുകളെല്ലാം യുവ പ്രതിഭകളുടെ സംഗവേദിയായി ആവേശം അലയടിക്കുകയാണ്. അവസരോചിതമായി പ്രതികരിക്കുകയും വൈകാരിക ഭാവങ്ങളിലൂടെ പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യുമ്പോഴും നാടകത്തിന്റെ പൂർണത ആവശ്യപ്പെടുന്ന കുറെ ചേരുവകൾ കൂടി പാകപ്പെടുത്തിയെടുക്കുകയാണ് അണിയറ പ്രവർത്തകർ.
രാവിലെ 9 മണിയോടെ അരങ്ങൊരുങ്ങുമ്പോൾ അടുത്ത ബെല്ലോടു കൂടി മത്സരങ്ങൾ ആരംഭിക്കും താഴെ കാണുന്ന ക്രമത്തിലായിരിക്കും നാടകങ്ങൾ അരങ്ങേറുക
1 . ബാന്ദ്ര മലയാളി സമാജം അവതരിപ്പിക്കുന്ന ‘ദൈവത്തിന്റെ സ്വന്തം സന്തതി
2 . ട്രോംബെ ഫൈൻ ആർട്ട്സ് ക്ലബ് അണുശക്തി നഗർ ഒരുക്കുന്ന ‘ഗാന്ധി പാർക്കിലെ വ്യാകുലതകൾ’
3 . പ്രവാസി നാടക സാംസ്‌കാരിക വേദിയുടെ ‘പട്ടു പാവാട’
4 . ഇപ്റ്റ മുംബൈ കാഴ്ച വയ്ക്കുന്ന ‘ഷെഹരിയാറിന്റെ ആദ്യരാത്രി
5 .ബോംബെ ബ്ലാക്ക് ബോക്സ് അവതരിപ്പിക്കുന്ന ‘രാധിക’
6 . ഖാർഘർ മലയാളി സമാജത്തിന്റെ ‘മൗനത്തിന്റെ നിലവിളി’
ഒക്ടോബർ 28 ന് മാട്ടുംഗ മൈസൂർ ഹാളിൽ വച്ചായിരിക്കും നാടക മത്സരം.

:::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


വിളപ്പിൽ മധുവിനെ അനുസ്മരിച്ചു; സ്മരണ നില നിർത്താൻ മധുവിന്റെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തി ഉണർവ്

LEAVE A REPLY

Please enter your comment!
Please enter your name here