മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പൊതുയോഗം ഞായറാഴ്ച ആദർശ് വിദ്യാലയത്തിൽ

0
മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ പൊതുസഭ (ജനറല്‍ കൗണ്‍സില്‍) യോഗം 2018
ഒക്ടോബര്‍ 28ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വെച്ച് രാവിലെ 10 മണി മുതല്‍
ഉച്ചതിരിഞ്ഞ് 4 മണി വരെ നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്യും.
മുംബൈ ചാപ്റ്ററിന്‍റെ നാസിക്, കൊങ്കണ്‍ മേഖലകളടക്കം ഒമ്പത് മേഖലകളില്‍ നിന്നുമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മേഖല ഭാരവാഹികള്‍, ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരടക്കം 150-ഓളം മലയാളം മിഷന്‍ പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ എട്ട് മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും പുതിയ മേഖലകളില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകന്നതിന്റെ സാധ്യതകളെ കുറിച്ച് പൊതുസഭയില്‍ ചര്‍ച്ച നടക്കും തുടർന്ന് ഡയറക്ടര്‍
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.
“ചങ്ങാതികുടുക്ക” പദ്ധതിയും ഭൂമിമലയാളം ക്യാമ്പയിനും പൊതുസഭയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. 2017-18 ലെ പഠനകേന്ദ്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങൾ ഡയറക്ടര്‍ വിതരണം ചെയ്യും
അദ്ധ്യാപക സംഗമം
മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ മലയാളം മിഷന്‍ അദ്ധ്യാപകരുടെ ഒരു സംഗമ വേദി ഒരുങ്ങുന്നു. ഒക്ടോബര്‍ 28ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വെച്ച് വൈകുന്നേരം 4.30 മുതല്‍ 6 മണി വരെയാണ് സംഗമം നടക്കുക. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സംഗമത്തില്‍ പങ്കെടുത്ത് അദ്ധ്യാപകരെ അഭിസംബോധന ചെയ്യുമെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

VENUE : ADARSH VIDYALAYA, Chembur
DATE : 28.10.2018
TIME : 10 AM TO 4 PM & 4.30 PM TO 6 PM


::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഉത്സവ പ്രതീതിയിൽ ആടിയും പാടിയും മലയാളം മിഷൻ പരീക്ഷകൾ
അത് യേശുദാസല്ല ! അവകാശവാദവുമായി മുംബൈ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here