നാടകവേദിക്ക് പുത്തൻ ഉണർവായി യുവ പ്രതിഭകൾ മാറ്റുരയ്ക്കാൻ റെഡി; ഇനി മൈസൂർ ഹാളിലെ മത്സരത്തിന് കാണാം !!

ഒക്ടോബർ 28 ന് മാട്ടുംഗ മൈസൂർ ഹാളിൽ നടക്കുന്ന യുവജനങ്ങൾക്കായുള്ള മത്സരങ്ങളിൽ മഹാനഗരത്തിലെ 6 സംഘങ്ങളാണ് അഭിനയത്തിലും അവതരണത്തിലും മാറ്റുരയ്ക്കുന്നത്.

0
ബാന്ദ്ര മലയാളി സമാജമാണ് ‘ദൈവത്തിന്റെ സ്വന്തം സന്തതി’ എന്ന നാടകം അണിയിച്ചൊരുക്കുന്നത്. മൈസൂർ ഹാളിൽ ഉണർവിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന നാടക മത്സരത്തിന് തുടക്കമിടുന്നതും ബാന്ദ്ര മലയാളി സമാജത്തിന്റെ ബാനറിൽ അരങ്ങേറുന്ന ദൈവത്തിന്റെ സ്വന്തം സന്തതികൾ ആയിരിക്കും.
ഗാന്ധി പാർക്കിലെ വ്യാകുലതകളുമായാണ് അണുശക്തി നഗറിലെ ട്രോംബെ ഫൈൻ ആർട്ട്സ് ക്ലബ് എത്തുന്നത്. നഗരത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ സുരേഷ് കണക്കൂറിന്റെ രചനയിൽ ഗാന്ധി പാർക്കിലെ വ്യാകുലതകളുടെ ചുരുളുകൾ അഴിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
പത്രപ്രവർത്തകനും, എഴുത്തുകാരനുമായ സുരേഷ് വർമ്മയാണ് പട്ടു പാവാട മെനയുന്നത്. പ്രവാസി നാടക സാംസ്‌കാരിക വേദിയുടെ ബാനറിൽ അരങ്ങേറുന്ന നാടകത്തിന്റെ പൂർണത ആവശ്യപ്പെടുന്ന കുറെ ചേരുവകൾ കൂടി പാകപ്പെടുത്തിയെടുക്കുകയാണ് അണിയറ പ്രവർത്തകർ.
ഷെഹരിയാറിന്റെ ആദ്യരാത്രിയാണ് ഇപ്റ്റ മുംബൈയുടെ വിഷയം. ജോലി കഴിഞ്ഞും ക്ലാസുകൾ കഴിഞ്ഞും പരിശീലനത്തിനായി എത്തുന്നവർ മുതിർന്നവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ഓരോ രംഗവും ഭംഗിയാക്കുവാനുള്ള തത്രപ്പാടിലാണ്.
രാധികയുമായെത്തുന്ന ബോംബെ ബ്ലാക്ക് ബോക്‌സും, ഖാർഘർ മലയാളി സമാജത്തിന്റെ മൗനത്തിന്റെ നിലവിളിയുമെല്ലാം അവസാന മിനുക്ക് പണിയിലാണ്. മുൻ തലമുറയിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പതിനഞ്ചിനും മുപ്പതു വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേരളീയ കേന്ദ്ര സംഘടനയുടെ കീഴിലുള്ള ഉണർവ് എന്ന സംഗമം വിഭാവനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ക്യാമ്പുകളിലെ സംവാദങ്ങളിലും പ്രവർത്തനങ്ങളിലും നൂതനമായ ആശയങ്ങളുടെ പ്രകടമായ വിനിമയങ്ങൾ വായിച്ചെടുക്കാം.
മലയാള നാടക രംഗത്ത് സമീപ കാലത്തുണ്ടായ ശക്തമായ ചലനങ്ങളുടെ നൈരന്തര്യം നില നിർത്താൻ മുംബൈയിലെ നാടക പ്രവർത്തകരെ പരുവപ്പെടുത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്നു പ്രോഗ്രാം ഡയറക്ടർ സുരേന്ദ്രബാബു പറഞ്ഞു. യുവ കലാകാരന്മാരെ ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തി അരങ്ങിൽ അഭിനയവസന്തത്തിന്റെ വ്യതിചലനങ്ങൾ സൃഷ്ടിക്കുവാനാകുമെന്ന പ്രത്യാശയിലാണ് സുരേന്ദ്ര ബാബുവും സംഘവും.
ഒക്ടോബർ 28 ന് മാട്ടുംഗ മൈസൂർ ഹാളിൽ നടക്കുന്ന യുവജനങ്ങൾക്കായുള്ള മത്സരങ്ങളിൽ മഹാനഗരത്തിലെ 6 സംഘങ്ങളാണ് അഭിനയത്തിലും അവതരണത്തിലും മാറ്റുരയ്ക്കുന്നത്.

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


നവ കേരളത്തിനായി അരങ്ങേറിയ നവരാത്രി നൃത്തങ്ങൾ നവ്യാനുഭവമായി
ഹിന്ദി ഷോർട്ട് ഫിലിമിൽ നായകനായി ജെ പി തകഴി

LEAVE A REPLY

Please enter your comment!
Please enter your name here