പാരമ്പര്യത്തിന്റെ കൈപ്പുണ്യം വിജയമന്ത്രമാക്കിയ യുവ സംരംഭകൻ

ജന്മനാടിന്റെ രുചി നുകരാൻ എത്തുന്നവരും കേട്ടറിഞ്ഞ കേരളത്തിന്റെ രുചിഭേദങ്ങൾ ആസ്വദിക്കാനെത്തുന്നവരുമാണ് അടിപൊളിയെ ആഘോഷമാക്കുന്നവർ.

0
അമ്മയും അമ്മൂമ്മയും ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയിൽ നിന്നാണ് പുതിയൊരു സംരംഭത്തെ കുറിച്ചുള്ള ആദ്യ ചിന്ത രോഹിത് എന്ന ചെറുപ്പക്കാരന്റെ മനസ്സിലേക്ക് കടന്ന് വരുന്നത്. അമ്മയുടെ കൈപ്പുണ്യവും വിദേശ രാജ്യങ്ങളിൽ നിന്ന് നേടിയ പരിജ്ഞാനത്തിന്റെ മസാലക്കൂട്ടുകളും ചോർന്നതോടെ അടിപൊളിയെന്ന ആശയത്തിന് രൂപരേഖയായി. അമ്മൂമ്മയും അമ്മയും നൽകിയിരുന്ന സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോഴെല്ലാം വീട്ടിൽ സാധാരണയായി ഉപയോഗിച്ചിരുന്ന പ്രയോഗമായിരുന്നു ‘അടിപൊളി’. അങ്ങിനെയാണ് കല്യാണിൽ ആരംഭിച്ച ഈ മലയാളി റെസ്റ്റോറന്റിന്റെ പേരും സ്വാഭാവികമായി അടിപൊളിയായത്.

പരമ്പരാഗതമായി പകർന്ന് കിട്ടിയ കൈപ്പുണ്യവും വിദേശ രാജ്യങ്ങളിൽ നിന്ന് നേടിയ പരിജ്ഞാനത്തിന്റെ മസാലക്കൂട്ടുകളും ചോർന്നതോടെയാണ് രോഹിതിന്റെ സംരംഭം അടിപൊളിയായത്

സംരംഭകന് ഭാവന കൂടിയുണ്ടെങ്കിൽ ആശയങ്ങൾക്ക് അതിരുകളുണ്ടാവില്ല. നാടൻ രുചി അന്താരാഷ്ട്ര നിലവാരത്തിൽ പകർന്ന് നൽകിയപ്പോൾ ഉപഭോക്താവിന്റെ വയറു മാത്രമല്ല മനസ്സും നിറഞ്ഞു. അത് തന്നെയാണ് അടിപൊളിയുടെ വിജയ മന്ത്രവും. പുതിയ ചേരുവകളും, നൂതന രീതികളുമായി സീസണുകൾക്ക് യോചിച്ച രുചിക്കൂട്ടുകൾ അതിഥികളുടെ മനസ്സറിഞ്ഞാണ് പാകപ്പെടുത്തുന്നത്. പരമ്പരാഗതമായി പകർന്ന് കിട്ടിയ കൈപ്പുണ്യവും രോഹിത്തിന്റെ കൈയ്യൊപ്പും മെനു കാർഡിനെ സമ്പന്നമാക്കി.
കേരളത്തിന്റെ പരമ്പരാഗത മാതൃകയിൽ പ്രത്യേകം പണി കഴിപ്പിച്ച ഈ മലയാളി റെസ്റ്റോറന്റിന് മുംബൈയിൽ പകരക്കാരില്ലന്ന് തന്നെ പറയാം . രുചിയുടെ കാര്യത്തിൽ മാത്രമല്ല നിലവാരമുള്ള അന്തരീക്ഷവും സൗഹൃദം നിറഞ്ഞ പെരുമാറ്റവുമാണ് അടിപൊളിയെ ഹോട്ടൽ മേഖലയിൽ വ്യത്യസ്തമാക്കുന്നത് . സ്വാദിഷ്ടമായ ഭക്ഷണത്തിന് പുറത്തു പോകുന്നവർക്കും, സുഹൃത്തുക്കൾക്ക് ഒരു മലയാളി ട്രീറ്റ് നൽകാൻ താല്പര്യമുള്ളവർക്കും ഇഷ്ടപ്പെട്ട ഇടം തന്നെയാണ് അടിപൊളി .
അമ്മയുണ്ടാക്കുന്ന പരമ്പരാഗത രീതിയിലുള്ള ഭക്ഷണത്തിന്റെ രുചിയെ കൂടുതൽ പേരിലേക്ക് പകർന്ന് നൽകുകയെന്നത് തന്നെയാണ് അടിപൊളിയെന്ന ആശയത്തിന് പിന്നിലെന്ന് യുവ സംരംഭകനായ രോഹിത് ആൽബിൻ പറയുന്നു. മലയാളത്തിന്റെ മഹാ രുചി നുകരാൻ ദൂര സ്ഥലങ്ങളിൽ നിന്നുവരെ അതിഥികളെത്തുന്നു. വിശാലമായ പാർക്കിങ് സൗകര്യമാണ് ഈ ഫുഡ് കോർട്ടിന്റെ മറ്റൊരു മേന്മ.

ഇളനീർ ചിക്കൻ കറി കഴിച്ചിട്ടില്ലേ ? What are you waiting for !!

ശനിയും ഞായറും അടിപൊളിയുടെ തീൻമേശയിൽ തനി നാടൻ സദ്യയാണ്  വിളമ്പുന്നത്. കപ്പ മീൻകറി, കോഴി കൊണ്ടാട്ടം, മാപ്പിള ബിരിയാണി, കരിമീൻ വറുത്തത്, അപ്പം ചിക്കൻ സ്ടൂ,  ഇളനീർ ചിക്കൻ കറീ, കൊഞ്ച് പുളി എന്നീ വ്യത്യസ്തമാർന്ന വിഭവങ്ങൾ കഴിക്കാൻ ഇതര ഭാഷക്കാരുടെയും തിരക്കാണിവിടെ.
ചൂടൻ പഴം പൊരിയും ഫിൽട്ടർ കോഫിയും അച്ചപ്പവും ഉണ്ണിയപ്പവും വടയുമെല്ലാം നാലുമണി നേരത്തെ നവരസങ്ങളാണ്.
യാന്ത്രിക നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും കുടുംബസമേതമോ സുഹൃത്തുക്കളുമൊത്തോ സമയത്തെ വിലപ്പെട്ടതാക്കാൻ ഇവിടെ സ്ഥിരമായി വരുന്നവരുണ്ട്. നാടൻ രുചിയുള്ള ഭക്ഷണം കിട്ടുമ്പോൾ കേരളത്തിലെത്തിയ പ്രതീതിയാണ് പലർക്കും.  അടിപൊളി എന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തിയാണ് ഓരോ രുചിക്കൂട്ടുകളും തയ്യാറാക്കിയിരിക്കുന്നത്.

 

ജന്മനാടിന്റെ രുചി നുകരാൻ എത്തുന്നവരും കേട്ടറിഞ്ഞ കേരളത്തിന്റെ രുചിഭേദങ്ങൾ ആസ്വദിക്കാനെത്തുന്നവരുമാണ് അടിപൊളിയെ ആഘോഷമാക്കുന്നവർ.
രുചിയും, വ്യത്യസ്തയുമാണ് ഈ ഹോട്ടലിന്റെ പ്രത്യേകതയെന്നാണ് ആദ്യമായി അടിപൊളിയിലെ വിഭവം കഴിക്കാനെത്തിയ ഐ ടി വിദഗ്ദനായ യുവാവിന്റെ അഭിപ്രായം. നിത്യസന്ദർശകരായ ഭക്ഷണ പ്രിയർക്കും അടിപൊളി ഹോട്ടലിനെ കുറിച്ച് പറയാൻ നൂറു നാവാണ്.
നൂതനമായ ആശയങ്ങളും അർപ്പണ ബോധവും കഠിനാധ്വാനവും കൊണ്ട് വിജയഗാഥ തീർത്ത രോഹിത് എന്ന യുവ സംരംഭകൻ ജന്മനാടിനെ ഹൃദയത്തോട് ചേർത്ത് വച്ച് സമകാലിക്കർക്ക് നൽകുന്ന സന്ദേശം വളരെ വലുതാണ്.

::::::::

Meet the young entrepreneur ROHIT ALBIN CHEYADAN in Amchi Mumbai this Sunday

on Sunday @ 7.30 am in KAIRALI TV

____________________________

ADIPOLI
Address
Next to Mohan Altezza, Vasant Valley, Kalyan (W), Kalyan, Maharashtra 421301

Phone : 093262 76343


പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട സോജനും കുടുംബത്തിനും പുതുജീവിതം നൽകി അടിപൊളി
നാടൻ പഴം പൊരിയുടെ സ്വാദുമായി അടിപൊളി (Watch Video)
നാടൻ സദ്യയൊരുക്കി ‘അടിപൊളി’
ഇളനീർ ചിക്കൻ കറി കഴിച്ചിട്ടില്ലേ ? What are you waiting for !!

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

LEAVE A REPLY

Please enter your comment!
Please enter your name here