കേരളപ്പിറവി ആഘോഷങ്ങള്‍ക്കായി അരങ്ങൊരുങ്ങുന്നു; സാംസ്‌കാരിക പരിപാടികൾ നവംബര്‍ 1 മുതല്‍ 11 വരെ

നവംബര്‍ 11 ന് വൈകീട്ട് നാല് മണിക്ക് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയയില്‍ വച്ചു ചേരുന്ന നവോത്ഥാന സദസ്സോടെ ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങള്‍ സമാപിക്കും.

0
ഈ വര്‍ഷത്തെ കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ 1 മുതല്‍ 11 വരെ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക പരിപാടികളാണ് മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്രക്കമ്മിറ്റിയും മേഖലകളും സംഘടിപ്പിക്കുന്നത്.
മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ – ഡോംബിവില്ലി മേഖല നവംബർ 1, വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ ബാജി പ്രഭു ചൗക്കിലെ മോഡൽ സ്ക്കൂളില്‍ വച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കുന്നതാണ്. കുട്ടികള്‍ കേരളത്തനിമയുള്ള വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. മേഖലയിലെ ഏഴാം മലയാളോത്സവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കപ്പെടുന്നു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേ ദിവസം നടക്കും.
മലയാള ഭാഷാ പ്രചാരണ സംഘം കിഴക്കന്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ സാംസ്ക്കാരിക സന്ധ്യ അരങ്ങേറുന്നു. നവംബര്‍ 1, വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കാഞ്ചൂര്‍മാര്‍ഗ് വെസ്റ്റില്‍ ഡി മാര്‍ട്ടിന് പുറകു വശത്തുള്ള മഹാവീര്‍ മെജസ്ടിക് ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ജി.വിശ്വനാഥന്‍ മുഖ്യാതിഥി ആയിരിക്കും.
നവംബര്‍ 11 ന് വൈകീട്ട് നാല് മണിക്ക് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയയില്‍ വച്ചു ചേരുന്ന നവോത്ഥാന സദസ്സോടെ ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങള്‍ സമാപിക്കും. നവോത്ഥാന സദസ്സില്‍ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള സാംസ്കാരിക സാമൂഹ്യ നായകന്മാര്‍ അതിഥികളായെത്തുമെന്ന് പ്രസിഡന്റ് റീന സന്തോഷ് ജനറൽ സെക്രട്ടറി എം കെ ജീവരാജൻ എന്നിവർ അറിയിച്ചു.

നാടകത്തെ മാറ്റി നിർത്തി മഹാ നഗരത്തിലൊരു ജീവിതമില്ലെന്ന് യുവ നാടക പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here