ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ ‘മഹാത്മാ ഗാന്ധി സമ്മാൻ’ പുരസ്‌കാര നിറവിൽ ഇന്ത്യൻ ദമ്പതികൾ

മികവുറ്റ സേവനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിലാണ് ഇന്ത്യയിൽ നിന്നും ഡോ ഉമ്മൻ ഡേവിഡ്, ലീല ഉമ്മൻ ഡേവിഡ് ദമ്പതികൾ അർഹരായത് വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

0
രാജ്യത്തിന് അഭിമാനമായി ലണ്ടനിലെ ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ മികവുറ്റ സേവനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിൽ ഇന്ത്യയിൽ നിന്നും ഡോ ഉമ്മൻ ഡേവിഡ്, ലീല ഉമ്മൻ ഡേവിഡ് ദമ്പതികൾ അർഹരായി. വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

വിദ്യാഭ്യാസ മേഖലക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ കണക്കിലെടുത്തും സാമൂഹിക സാംസ്‌കാരിക രംഗത്തെ മികവുറ്റ സേവനങ്ങൾ അംഗീകരിച്ചുമാണ് അവാർഡ് നൽകിയത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എച്. ഡി ദേവഗൗഡ മുഖ്യാതിഥിയായിരുന്നു.

ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറുമായ ഡോ ഉമ്മൻ ഡേവിഡിനെ മഹാത്മാ ഗാന്ധി സമ്മാൻ പുരസ്‌കാരം നൽകിയാണ് ആദരിച്ചത്. വിദ്യാഭ്യാസ മേഖലക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ കണക്കിലെടുത്തും സാമൂഹിക സാംസ്‌കാരിക രംഗത്തെ മികവുറ്റ സേവനങ്ങൾ അംഗീകരിച്ചുമാണ് അവാർഡ് നൽകിയത്. നാല് പതിറ്റാണ്ടുകളിലധികമായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായ ലീല ഉമ്മൻ ഡേവിഡിനെയും മഹാത്മാ ഗാന്ധി സമ്മാൻ അവാർഡ് നൽകി ആദരിച്ചു. ഹോളി ഏഞ്ചൽസ് സ്‌കൂളിന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണ് ലീലാ ഉമ്മൻ.
ലണ്ടനിലെ ബ്രിട്ടീഷ് പാർലിമെന്റ് ഹൌസിൽ NRI വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വർണാഭമായ അവാർഡ് ദാന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളും അവരുടെ ബന്ധുക്കളും സന്നിഹിതരായിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എച്. ഡി ദേവഗൗഡ മുഖ്യാതിഥിയായിരുന്നു.
സമൂഹത്തിൽ നന്മ ചെയ്തവരെയും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെയുമാണ് മഹാത്മാ ഗാന്ധി സമ്മാൻ അവാർഡ് നൽകി ആദരിച്ചത്. യൂ കെ, യൂ എസ് എ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഗ്രീസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കൾ പങ്കെടുത്തു.
മുംബൈയിൽ വിദ്യാഭ്യാസ മേഖലയിലെ മുൻ നിര സ്ഥാപനമാണ് ഡോംബിവ്‌ലി ആസ്ഥാനമായ ഹോളി ഏഞ്ചൽസ് സ്‌കൂൾ. ഡോ . ഉമ്മൻ ഡേവിഡ് നേതൃത്വം നൽകുന്ന ഹോളി ഏഞ്ചൽസ് സ്‌കൂളിന്റെ പ്രിൻസിപ്പൽ ബിജോയ് ഉമ്മനാണ്.
ശ്രീലങ്ക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് ലിറ്ററേച്ചർ, റോട്ടറി ഇന്റർനാഷണൽ സമ്മാനിച്ച റോട്ടറി രത്ന അവാർഡ്, ഇന്ത്യൻ ജേർണലിസ്റ് കോംപെഡിയം നൽകിയ ക്വാളിറ്റി എക്സലൻസ് അവാർഡ്, കാശിമീർ ടു കേരള ഫൌണ്ടേഷന്റെ ബെസ്റ്റ് എഡ്യൂക്കേഷനിസ്റ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ഡോ ഉമ്മൻ ഡേവിഡിനെ തേടിയെത്തിയിട്ടുണ്ട്.

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ
ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂളിന് നൂറു മേനിയുടെ ഇരട്ടി മധുരം
അംഗീകാരങ്ങളുടെ നിറവിൽ ഡോ ഉമ്മൻ ഡേവിഡ്.
പുസ്‌മ പുരസ്‌കാര നിറവിൽ ഹോളി ഏഞ്ചൽസ്

LEAVE A REPLY

Please enter your comment!
Please enter your name here