മറ്റൊരു ദീപാവലിക്കാലത്തിനായി മുംബൈ ഒരുങ്ങി; അലങ്കാര വിളക്കുകളിൽ കേമൻ ചൈനീസ് തന്നെ, ഗ്രീറ്റിങ് കാർഡുകളോട് നഗരവാസികൾക്ക് പുച്ഛം !!

വർണങ്ങൾ വാരി വിതറുന്ന ആഘോഷത്തിനായി നിറക്കൂട്ടുകൾ വിറ്റു നിറമില്ലാത്ത ജീവിതം നയിക്കുന്നവരുടെ നഗരം കൂടിയാണ് മുംബൈ.

0
ആഘോഷങ്ങളുടെ നഗരമാണ് മുംബൈ. കോസ്മോപോളിറ്റൻ സംസ്കാരമുള്ള നഗരത്തിൽ ഗണേശോത്സവവും, നവരാത്രിയും, ഈദും ഓണവും, ദീപാവലിയും ക്രിസ്തുമസുമെല്ലാം ഒരേ മനസോടെ ആഘോഷിച്ചു വരുന്നത് കാണാം. നഗരത്തിൽ രാഷ്ട്രീയക്കാർക്ക് പോലും പൊലിമ കാട്ടാനുള്ള അവസരങ്ങളാണ് ഉത്സവ കാലങ്ങൾ.
ഓണം പോലെയാണ് മുംബൈയിൽ ദീപാവലിയും. സൗഹൃദങ്ങളും പരസ്പര ബഹുമാനവും പങ്കിടുന്നതിനായി മധുര പലഹാരങ്ങളും സമ്മാനങ്ങളും കൈമാറുന്ന നാളുകളാണ് ദീപാവലി ദിവസങ്ങൾ. ശുഭ കാര്യങ്ങൾക്കായി വിശ്വാസ സമൂഹം കരുതി വയ്ക്കുന്ന നാളുകൾ.
ഓഫീസുകളിലും വീടുകളിലും ലക്ഷ്മി പൂജ ചെയ്ത് ഐശ്വര്യത്തെ വരവേൽക്കുന്ന വേള കൂടിയാണ് ദീപാവലി. മഹാരാഷ്ട്രയിലെ മലയാളികളും ദീപാവലി ആഘോഷങ്ങളെ നെഞ്ചിലേറ്റുന്നവരാണ്. വർണങ്ങൾ വാരി വിതറുന്ന ദീപാലങ്കാരങ്ങളും , വർണ്ണക്കാഴ്ചകളൊരുക്കുന്ന പടക്കങ്ങളുമൊക്കെയായി നഗരം ഉത്സവ പ്രതീതിയിൽ നിറയുന്ന കാലം കൂടിയാണ് ദീപാവലി.

കമ്പോളങ്ങളിൽ ഏറ്റവും അധികം വിനിമയം നടക്കുന്ന മാസം കൂടിയാണ് നവംബർ. ദീപാവലി ഓഫറുകൾ കൊണ്ട് വിപണിയും സജീവമാകുന്നു

ഇരുപതു വർഷമായി താനെയിൽ സ്ഥിരതാമസമാക്കിയ വ്യവസായി ഗിരീഷ് കുമാറും നർത്തകിയായ ഭാര്യ ഡിംപിൾ ഗിരീഷും ഏഴാം ക്ലാസ്സുകാരൻ യദു കൃഷ്ണനുമെല്ലാം ഓണം പോലെ തന്നെയാണ് ദീപാവലിയും ആഘോഷിച്ചു വരുന്നത്.
എത്ര തിരക്കുണ്ടായാലും ദീപാവലി ആഘോഷങ്ങൾക്കായി സമയം കണ്ടെത്താറുണ്ടെന്നാണ് ഗിരീഷ് പറയുന്നത്. ഓഫീസിൽ പ്രത്യേക പൂജയും ജീവനക്കാർക്ക് ബോണസും മറ്റുമായി ഓഫീസിലും വീട്ടിലുമായി തിരക്കിന്റെ നാളുകളാണ് സാമൂഹിക പ്രവർത്തകൻ കൂടിയായ ഗിരീഷിന്.
നാട്ടിലൊക്കെ ദീപാവലി ആഘോഷിക്കാറുണ്ടെങ്കിലും മുംബൈയിലെ ആഘോഷത്തിന്റെ വർണ്ണക്കാഴ്ച്ചകൾ ഒന്ന് വേറെതന്നെയാണെന്ന പക്ഷക്കാരിയാണ് ഡിംപിൾ. പടക്കത്തോട് വലിയ കമ്പമൊന്നുമില്ല യദുവിന്. ഇഷ്ടം അമ്മയുണ്ടാക്കുന്ന പലഹാരങ്ങൾ തന്നെ. പടക്കം പൊട്ടിക്കാൻ ആഗ്രഹമുണ്ടെങ്കിലും സ്കൂളിൽ നിന്നും കിട്ടുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചുള്ള അറിവുകൾ പടക്കത്തോടുള്ള ഇഷ്ടം കുറച്ചു .
പലഹാരങ്ങളാണ് ദീപാവലി നാളുകളിൽ അടുക്കളയെ സജീവമാക്കുന്നത്. ലഡു, മുറുക്ക്, ജിലേബി, വിവിധ നിറങ്ങളിലും രൂപങ്ങളിലും ലഭിക്കുന്ന പേഡകളും ദീപാവലി ആഘോഷത്തിന്റെ മധുരം കൂട്ടുന്നു. ദീപാവലിക്കാലമായാൽ പണിയെടുത്തു നടുവൊടിയുമെന്നാണ് കടകളിൽ പലഹാരങ്ങൾ വിതരണം ചെയ്യുന്ന മലയാളിയായ എൽസമ്മ പറയുന്നത്. വെളുപ്പിന് മൂന്ന് മണിക്കെണീറ്റ് പലഹാരങ്ങളുണ്ടാക്കുവാൻ തുടങ്ങും . രാവിലെ കടകൾ തുറക്കുന്നതോടെ വിതരണം ചെയ്യും. അദ്ധ്വാനിച്ചാൽ ആറു മാസം കഴിയാനുള്ള പൈസയുണ്ടാക്കാമെന്നാണ് അന്ധേരിയിൽ താമസിക്കുന്ന ഈ കൊച്ചിക്കാരിയുടെ പ്രതീക്ഷ.

മൊബൈൽ ഫോണുകൾക്കാണ് വിൻഡോ ഷോപ്പിംഗ് രംഗത്തു കൂടുതൽ ഇടിവ് വന്നിരിക്കുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങൾക്കും ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും ഓൺലൈനിൽ ആവശ്യക്കാരേറെയാണ്. ചെറുപ്പക്കാരാണ് ഓൺലൈൻ വിപണിയെ ആഘോഷമാക്കുന്നവർ.

മഹാലക്ഷ്മി പൂജയാണ് ദീപാവലി ദിനത്തിലെ മറ്റൊരു പ്രത്യേകത. വീടുകളിലും ഓഫീസുകളിലും ലക്ഷ്മി പൂജ ചെയ്യുകയും, മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നതും പതിവാണ്. എല്ലാവർക്കും ബോണസ് ലഭിക്കുന്നതും ദീപാവലി സമയത്താണ് . കുട്ടികൾക്ക് നീണ്ട അവുധി കൂടിയാകുമ്പോൾ വീടുകളിലും ആഘോഷ ലഹരിയാണ്.
കമ്പോളങ്ങളിൽ ഏറ്റവും അധികം വിനിമയം നടക്കുന്ന മാസം കൂടിയാണ് നവംബർ. ദീപാവലി ഓഫറുകൾ കൊണ്ട് വിപണിയും സജീവമാകുന്നു. ഗൃഹോപകരണങ്ങളും, പുതു വസ്ത്രങ്ങളും, അലങ്കാര വസ്തുക്കളും മധുരപലഹാരങ്ങളുമൊക്കെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ദീപാവലിക്കാലത്തിനായി കച്ചവടക്കാരും കാത്തിരിക്കുന്ന സമയമാണിത്.
ദീപാവലിയെ സജീവമാക്കുന്നതും കച്ചവടക്കാർ തന്നെയാണ് . അലങ്കാര വിളക്കുകളിൽ ചൈനീസ് ഉൽപ്പനങ്ങൾക്കാണ് ഡിമാൻഡ്. വിലയിലെ ആകർഷണമാണ് ഇവരെ കമ്പോളത്തിലെ നോട്ടപ്പുള്ളിയാക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തിന് ശേഷമുള്ള ആദ്യ ദീപാവലി വിപണിയെ വിപരീതമായി ബാധിക്കില്ലെന്ന പക്ഷക്കാരനാണ് സഞ്ജയ് മേത്ത. എന്നാൽ പടക്കത്തിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയത് കച്ചവടത്തെ ബാധിക്കുമെന്നാണ് ശിവകാശിയിൽ നിന്നും ദീപാവലി സീസൺ കച്ചവടത്തിനായി മുംബൈയിലെത്തിയ ശെൽവൻ പറയുന്നത്. എന്നിരുന്നാലും കച്ചവടത്തിൽ ലാഭം കൊയ്യാനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് മാട്ടുംഗയിൽ മൊത്തക്കച്ചവടത്തിനായെത്തിയ ശെൽവൻ. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള മുംബൈയുടെ ആർജ്ജവമാണ് ഇവരുടെയെല്ലാം ആത്മവിശ്വാസം.

വർണങ്ങൾ വാരി വിതറുന്ന ആഘോഷത്തിനായി നിറക്കൂട്ടുകൾ വിറ്റു നിറമില്ലാത്ത ജീവിതം നയിക്കുന്നവരുടെ നഗരം കൂടിയാണ് മുംബൈ.

തെരുവോരങ്ങളിലും നിരവധി സീസൺ കച്ചവടക്കാരെ കാണാൻ കഴിയുന്ന കാലമാണ് ദീപാവലി. രംഗോലി ഒരുക്കാനുള്ള നിറങ്ങളും, ദീപം കത്തിക്കുന്നതിനായുള്ള കളിമൺ വിളക്കുകളും മറ്റും വിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ദീപാവലി ആഘോഷങ്ങൾ അനുഗ്രഹത്തിന്റെ നാളുകളാണ്. വർണങ്ങൾ വാരി വിതറുന്ന ആഘോഷത്തിനായി നിറക്കൂട്ടുകൾ വിറ്റു നിറമില്ലാത്ത ജീവിതം നയിക്കുന്നവരുടെ നഗരം കൂടിയാണ് മുംബൈ.
ദീപാവലി ഓഫാറുകളുമായി ആമസോണും ഫ്ളിപ് കാർട്ടുമെല്ലാം മത്സരിക്കുന്ന കാലഘട്ടത്തിൽ പിടിച്ചു നിൽക്കാൻ പെടാ പാട് പെടുന്നവരാണ് പരമ്പരാഗത കച്ചവടക്കാർ. മൊബൈൽ ഫോണുകൾക്കാണ് വിൻഡോ ഷോപ്പിംഗ് രംഗത്തു കൂടുതൽ ഇടിവ് വന്നിരിക്കുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങൾക്കും ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും ഓൺലൈനിൽ ആവശ്യക്കാരേറെയാണ്. ചെറുപ്പക്കാരാണ് ഓൺലൈൻ വിപണിയെ ആഘോഷമാക്കുന്നവർ. ഒരു കാലത്ത് ഏറെ പ്രിയങ്കരമായിരുന്ന ദീപാവലി ഗ്രീറ്റിംഗ് കാർഡുകൾക്ക് ഇന്ന് ആവശ്യക്കാരില്ലാതെ പോയി. മുതിർന്നവർ പോലും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് സി എസ് ടീയിൽ ഗിഫ്റ് ഐറ്റംസ് വില്പന നടത്തുന്ന റഫീഖ് പറയുന്നത്.   വിരൽത്തുമ്പിൽ ആശംസകൾ ഫോർവേഡ് ചെയ്തു ശീലിച്ച പുത്തൻ തലമുറക്കെല്ലാം പരമ്പരാഗത ഗ്രീറ്റിംഗ് കാർഡുകളോട് പുച്ഛമാണ്
മറ്റൊരു ദീപാവലികാലം കൂടി കടന്നു വരുമ്പോൾ വർണാഭമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നഗരവാസികളും
WATCH AMCHI MUMBAI FOR SPECIAL DIWALI EPISODE

on Sunday @ 7.30 am in KAIRALI TV

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


കാണിക്കവഞ്ചിയിൽ കറൻസിയെക്കാൾ കടലാസ്സുകൾ; അങ്കലാപ്പോടെ ‘ക്ഷേത്രം മുതലാളിമാർ’ !
എയ്മ നവ കേരള പദ്ധതിക്ക് മികച്ച തുടക്കം; പിന്തുണയുമായി പ്രമുഖർ

LEAVE A REPLY

Please enter your comment!
Please enter your name here