എഴുത്തുകാർ മൗനികളാകരുതെന്ന് സജി എബ്രഹാം

നെരൂൾ ന്യൂബോംബെ കേരളീയ സമാജത്തിന്റെ അക്ഷരസന്ധ്യ നാലാം വാർഷികത്തിൽ നവോത്ഥാന മൂല്യങ്ങളുടെ നിർമ്മിതിയിൽ സാഹിത്യത്തിനുള്ള പങ്ക് " എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എഴുത്തുകാരനും, നിരുപകനും വാഗ്മിയുമായ സജി എബ്രഹാം

0
നവോത്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ അത് വ്യാപിക്കുവാൻ കലയും,സാഹിത്യവും എത്രമേൽ സ്വാധീനം വഹിച്ചു എന്നതിനെക്കുറിച്ചും, ഇന്ത്യയിലേക്കുള്ള അതിന്റെ കടന്നുവരവും ഒപ്പം കേരളത്തിലെ നവോത്ഥാന വേരോട്ടത്തിൽ സാഹിത്യത്തിനുണ്ടായിരുന്ന പങ്കിനെ കുറിച്ചു പ്രതിബാധിച്ച സജി എബ്രഹാം എഴുത്തുകാർ മൗനികളാകരുതെന്നും ആവർത്തിച്ചു കൊണ്ടിരുന്നു.
നെരൂൾ ന്യൂബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യ നാലാം വാർഷികത്തിൽ നവോത്ഥാന മൂല്യങ്ങളുടെ നിർമ്മിതിയിൽ സാഹിത്യത്തിനുള്ള പങ്ക്  എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എഴുത്തുകാരനും, നിരുപകനും വാഗ്മിയുമായ സജി എബ്രഹാം. ഒക്ടോബർ 28 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സമാജത്തിൽ നടന്ന ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായിരുന്നു പ്രഭാഷണം അവതരിപ്പിച്ച സജി എബ്രഹാം.

തുടർന്നു നടന്ന ചർച്ച അഡ്വക്കേറ്റ് ഉഴവൂർ ശശി ഉത്ഘാടനം ചെയ്തു. കെ.രാജൻ, ജി.വിശ്വനാഥൻ, എസ്.കുമാർ, പ്രദീപ്, ദീപക് പച്ച, അൽ അൻസാരി, ശ്രീരത്തൻ നാണു, നിരണം കരുണാകരൻ, നിഷ മധു തുടങ്ങിയവർ ചർച്ചയിൽ സജീവ പങ്കാളികളായി. ടി.എൻ.ഹരിഹരൻ, മാത്യു തോമസ്, ബിജലി ഭരതൻ, ഡോ.വേണുഗോപാൽ, രുഗ്മണി സാഗർ, സുമേഷ് പി.എസ്, ജയപ്രകാശ് പി.ഡി, കെ.എ. കുറുപ്പ്, പ്രകാശ് കാട്ടാക്കട, പൂനയിൽ നിന്നെത്തിയ ബാലകൃഷ്ണൻ പാലക്കാട്, സജി തോമസ്, ശിവകുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ സായാഹ്നചർച്ചയിൽ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരി മാനസി ചർച്ചകൾ നയിച്ചു.
ലേഡീസ് ബാർ പ്രകാശനം ചെയ്തു
ചർച്ചയ്ക്ക് ശേഷം മുംബൈയിലെ പ്രമുഖ എഴുത്തുകാരനായ കണക്കൂർ സുരേഷ് കുമാറിൻെറ പുതിയ കഥാസമാഹാരമായ ലേഡീസ് ബാർ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ എഴുത്തുകാരിയായ മാനസി എഴുത്തുകാരനും, നിരുപകനുമായ സജി അബ്രഹാമിന് നൽകിക്കൊണ്ട് നിർവഹിച്ചു .
സമാജം പ്രസിഡന്റ് കെ.ടി. നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷരസന്ധ്യയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി പി.ആർ സഞ്ജയ് സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി അനിൽപ്രകാശ് സ്വാഗതവും അക്ഷരസന്ധ്യ കൺവീനർ രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

കേരളപ്പിറവിയും കാർട്ടൂൺ ശതാബ്ദി ആഘോഷവുമായി എയ്മയുടെ ‘കോക്കനട്ടൂൺസ്’
വിളപ്പിൽ മധുവിനെ അനുസ്മരിച്ചു; സ്മരണ നില നിർത്താൻ മധുവിന്റെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തി ഉണർവ്

LEAVE A REPLY

Please enter your comment!
Please enter your name here