ഉണർവ് നാടക മത്സരം – മുംബൈയിലെ യുവ പ്രതിഭകൾ അതിശയിപ്പിച്ചുവെന്ന് വിധികർത്താക്കൾ

0
കേരളീയ കേന്ദ്ര സംഘടന ഉണർവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടക മത്സരങ്ങളെ വിലയിരുത്തി സംസാരിക്കുകയായിരുന്നു വിധി കർത്താക്കളായ മധു ശങ്കരമംഗലം, ജ്യോതിഷ്, ശ്രീജിത്ത് രമണൻ എന്നിവർ. മുംബൈയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ നടന്ന മത്സരത്തിൽ 10 നും 35 നും ഇടയിൽ പ്രായമുള്ള യുവ പ്രതിഭകളാണ് മാറ്റുരച്ചത്.
മുംബൈയിലെ നാടക മത്സരം നൂതനാനുഭവമായിരുന്നുവെന്നും അർപ്പണ ബോധമുള്ള നാടക പ്രവർത്തകരെയാണ് കാണുവാൻ കഴിഞ്ഞതെന്നും വിധികർത്താവായ മധു ശങ്കരമംഗലം അഭിപ്രായപ്പെട്ടു. അമിതമായ അഭിനിവേശമാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ച നഗരത്തിലെ നാടക പ്രവർത്തകരിൽ കാണുവാൻ കഴിഞ്ഞതെന്നും മധു പറഞ്ഞു. എന്നിരുന്നാലും നാടക കൃതികളുടെ മൂല്യ ശോഷണവും ഒരു സംവിധാന മികവിന്റെ കുറവും  മത്സരങ്ങളിൽ അനുഭവപ്പെട്ടുവെന്നും മധു വ്യക്തമാക്കി. പ്രതിഭയുള്ള കുറെ കലാകാരന്മാരെ കാണുവാൻ കഴിഞ്ഞത് അതിശയിപ്പിച്ചുവെന്നും മധു ശങ്കരമംഗലം കൂട്ടിച്ചേർത്തു.
മുംബൈയിലെ മറുനാടൻ മലയാളികൾ നാടകം കളിക്കുന്നുവെന്ന് പറയുന്നത് തന്നെ വലിയ സന്തോഷം തരുന്നുവെന്ന് പറഞ്ഞാണ് മറ്റൊരു വിധികർത്താവായ ജ്യോതിഷ് മുംബൈയിൽ അരങ്ങേറിയ നാടക മത്സരങ്ങളെ കുറിച്ച് സംസാരിക്കുവാൻ തുടങ്ങിയത്. യുവ തലമുറയുടെ സജീവ പങ്കാളിത്തം പ്രത്യേകം എടുത്തു പറയേണ്ടതുണ്ടെന്നും ജ്യോതിഷ് പറഞ്ഞു. യുവാക്കൾക്ക് ഇത്തരം വേദികളോട് താല്പര്യമില്ലെന്നും വെറും ഉപരിവിപ്ലവമായ കാര്യങ്ങളിൽ വിരാജിക്കാനാണ് ഇഷ്ടമെന്നുമുള്ള മുൻധാരണകൾ തിരുത്തിയെഴുതുകയായിരുന്നു ഉണർവ് സംഘടിപ്പിച്ച നാടക മത്സരമെന്നും ജ്യോതിഷ് അഭിപ്രായപ്പെട്ടു.
കേരളീയ കേന്ദ്ര സംഘടനയുടെ കീഴിൽ നടന്ന മത്സരങ്ങളുടെ പ്രധാന വിജയം യുവ കലാകാരന്മാരെ തീയേറ്ററുകളിലേക്ക് ആകർഷിക്കുവാൻ കഴിഞ്ഞുവെന്നതാണെന്ന അഭിപ്രായമാണ് മൂന്ന് വിധികർത്താക്കളും പങ്കു വച്ചത്. ടെലിവിഷനും സിനിമയും പോലുള്ള വിനോദ മാധ്യമങ്ങൾ നിറയുന്ന സമയത്തു നാടകം പോലുള്ള മാധ്യമം തിരഞ്ഞെടുക്കുവാൻ യുവ തലമുറ കാണിച്ച ഉത്സാഹം അതിശയിപ്പിച്ചുവെന്നും ഇവർ പറഞ്ഞു.
മുംബൈ മലയാള നാടകവേദിയുമായി അടുത്ത ബന്ധമുണ്ട് ശ്രീജിത്ത് രമണന് . ഇതിനകം നിരവധി നാടക കളരികൾ സംഘടിപ്പിച്ച ശ്രീജിത്ത് ഈ മത്സരത്തിന്റെ വിജയത്തിന് മുതിന്ന തലമുറയെയാണ് അഭിനന്ദിച്ചത്. മുംബൈ മലയാളികൾ നാടകത്തോട് കാണിക്കുന്ന ആവേശം അതിശയിപ്പിച്ചുവെന്നും കേരളത്തോട് കിട പിടിക്കുന്ന പ്രകടനങ്ങളാണ് പലരും കാഴ്ച വച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. പുതിയ തലമുറയിൽ പെട്ട കലാകാരന്മാർക്ക് നാടകത്തെ ഗൗരവമായി കാണേണ്ട മേഖലയാണെന്ന തിരിച്ചറിവ് പകർന്നു നൽകുവാൻ ഇത്തരം വേദികൾ സഹായിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. എന്നിരുന്നാലും രചനയുടെ കാര്യത്തിൽ വലിയ പോരായ്മ അനുഭവപ്പെട്ടുവെന്നും പരിശീലന കളരികൾ വഴി ഇതെല്ലം മറികടക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

::::::

WATCH AMCHI MUMBAI FOR THE SPECIAL REPDORT


നാടകത്തെ മാറ്റി നിർത്തി മഹാ നഗരത്തിലൊരു ജീവിതമില്ലെന്ന് യുവ നാടക പ്രവർത്തകൻ
രാധിക, വന്നു കണ്ടു കയ്യടക്കി

LEAVE A REPLY

Please enter your comment!
Please enter your name here