മോഹൻലാലിന്റെ ഡ്രാമ (Movie Review)

1
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മോഹൻലാൽ തന്റെ സ്വതസിദ്ധമായ ഹാസ്യാഭിനയവുമായി സിൽവർ സ്‌ക്രീനിലെത്തുന്നത്. രഞ്ജിത് ഒരുക്കിയ ഡ്രാമ ഒരു മരണത്തിലൂടെ ഉണ്ടാകുന്ന നൂലാമാലകളിലൂടെയാണ് തുടങ്ങുന്നത്. അവിചാരിതമായി സംഭവിക്കുന്ന ചില സംഭവ വികാസങ്ങളെ വികസിപ്പിച്ചെടുത്ത വിഷയത്തെ ആധാരമാക്കിയാണ് ‘ഡ്രാമ’ ഒരുക്കിയിരിക്കുന്നത്.
ലണ്ടനിൽ വച്ച് റോസമ്മ എന്ന പ്രവാസിയുടെ മരണവും മരണാനന്തര ചടങ്ങുകളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. അരുന്ധതി നാഗ് ആണ് റോസമ്മയെ അവതരിപ്പിക്കുന്നത്. ആറ് മക്കളുടെ അമ്മയാണ് റോസമ്മ. തന്റെ ജീ‍വിതത്തിന്റെ അവസാന കാലം മക്കളോടൊത്ത് നിൽക്കാമെന്ന ആഗ്രഹത്തോടെ ലണ്ടനിലെത്തിയ റോസമ്മ അവിടെ വെച്ച് പെട്ടെന്ന് മരണപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും കോർത്തിണക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.

ഇടവേള വരെ രസിപ്പിച്ചു മുന്നേറിയ ചിത്രം പക്ഷെ ഇന്റർവെല്ലിന് ശേഷം ഡ്രാമ നിലനിർത്താനാവാതെ പ്രേക്ഷരെ ബോറടിപ്പിക്കുന്നുണ്ട്.

ഭർത്താവിന്റെ ശവകുടീരത്തിന് അടുത്ത് തന്നെ അടക്കണമെതായിരുന്നു റോസമ്മയുടെ ആഗ്രഹം. ഇത് ജീവിച്ചിരുന്നപ്പോൾ തന്നെ റോസമ്മ മക്കളോട് പറഞ്ഞിരുന്ന കാര്യവുമാണ്. എന്നാൽ ലണ്ടനിൽ തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന മക്കൾ ആരും റോസമ്മയുടെ ഈ ആഗ്രഹത്തിന് വിലകൊടുക്കാൻ തയ്യാറായില്ല. അങ്ങിനെ പണക്കാരായ മക്കൾ ലണ്ടനിൽ തന്നെ സംസ്കാര ചടങ്ങ് നടത്താൻ തീരുമാനിക്കുന്നു.
ലണ്ടനിൽ മരണാനന്തര ചടങ്ങുകൾ നടത്തികൊടുക്കുന്ന ഏജൻസിയിയെ കാര്യങ്ങൾ ഏൽപ്പിക്കുന്നതോടെ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ആണ് തുടർന്നുള്ള രംഗങ്ങൾ. മോഹൻലാൽ അവതരിപ്പിക്കുന്ന രാജുവാണ് റോസമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ജോലികൾ ഏറ്റെടുക്കുന്നത്. തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരം തേടിയുള്ള പരക്കം പാച്ചിലുകളുമാണ് ചിത്രം പറയുന്നത്.
രസകരമായ കഥാ സന്ദർഭങ്ങളും, ചിരിക്കാനും ചിന്തിക്കാനുമായി ചിട്ടപ്പെടുത്തിയ മുഹൂർത്തങ്ങളും നിരവധിയുള്ള ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് സഞ്ചരിക്കുന്നത്. ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയാണ് ഡ്രാമ. സംവിധായകൻ തന്നെ പറഞ്ഞത് പോലെ  ചാരി ഇരുന്ന് കണ്ട് ആസ്വദിക്കാവുന്ന‘ ശരാശരിക്കു മുകളിൽ നിൽക്കുന്ന അനുഭവമെന്നാണ്. അതാണ് ഈ രഞ്ജിത് മോഹൻലാൽ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

 

ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. . മികച്ച തിരക്കഥയിലും മികച്ച സംവിധാനത്തിലും മികച്ച അഭിനയത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഡ്രാമയെന്ന് നിസംശയം പറയാം.
ദിലീഷ് പോത്തൻ, രൺജി പണിക്കർ, ജോണി ആന്റണി,ശ്യാമപ്രസാദ്, തുടങ്ങിയ സംവിധായകരുടെ നീണ്ട നിര തന്നെയാണ് ഡ്രാമയിൽ അഭിനേതാക്കളുടെ കുപ്പായമണിഞ്ഞെത്തുന്നത്. ദിലീഷ് പോത്തന്‍, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരൊക്കെ സുപ്രധാന കഥാപാത്രമായാണ് എത്തുന്നത്. ഇടവേള വരെ രസിപ്പിച്ചു മുന്നേറിയ ചിത്രം പക്ഷെ ഇന്റർവെല്ലിന് ശേഷം ഡ്രാമ നിലനിർത്താനാവാതെ പ്രേക്ഷരെ ബോറടിപ്പിക്കുന്നുണ്ട്.  പിന്നീട് ട്രാക്കിലേക്ക് വന്നുവെങ്കിലും ആദ്യ പകുതിയുടെ ആസ്വാദനം നിലനിർത്താനായില്ല. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി തടി കുറച്ച മോഹൻലാൽ നീരാളിക്കും, കായംകുളം കൊച്ചുണ്ണിക്കും ശേഷമെത്തുന്ന ചിത്രമാണ് ഡ്രാമ.
രഞ്ജിത്തിന്റെ ആദ്യ ചിത്രങ്ങളിൽ കണ്ടിട്ടുള്ള താരനിരയും ചിത്രത്തിൽ കടന്നു വരുന്നുണ്ട്. സുരേഷ്​ കൃഷ്​ണ, ടി​നിടോം, കനിഹ, സുബി തുടങ്ങിയവർക്കൊന്നും കാര്യമായി ഒന്നും ചെയ്യാനില്ലെന്നതാണ് സത്യം.

 


കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
ഹൃദയ സ്പർശിയായ ചാലക്കുടിക്കാരൻ ചങ്ങാതി! – Movie Review
തീവണ്ടി – പുകമറയില്ലാത്ത വിനോദ ചിത്രം Movie Review

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here