മലയാളം മിഷൻ പശ്ചിമ മേഖല ലോകമലയാള ദിനാചരണം ശ്രദ്ധേയമായി

0
ഭൂമി മുഴുവൻ പരന്നു കിടക്കുന്ന ബൃഹത്തായ മലയലാളി സമൂഹത്തെ കോർത്തിണക്കി ഭാഷയുടെ മാധ്യമത്തിലൂടെ അവരെ ഏകോപിപ്പിക്കാൻ മലയാളം മിഷൻ രൂപവത്ക്കരിച്ചിരിക്കുന്ന ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായാണ് ഈ വർഷം കേരളപ്പിറവിയോടനുബന്ധിച്ചു നവംബർ 1 മുതൽ 4 വരെ ലോക മലയാള ദിനമായി ആചരിക്കാൻ മലയാളം മിഷൻ തീരുമാനിച്ചത്. മലയാളം മിഷൻ ബാന്ദ്ര-ദഹിസർ മേഖല (പശ്ചിമ മേഖല) ലോക മലയാള ദിനാചരണം നവംബർ 4, ഞായറാഴ്‌ച വൈകീട്ട് 5 മണിക്ക് ഗോരേഗാവ് വെസ്റ്റ് വിവേക് വിദ്യാലയത്തിൽ വെച്ച് നടന്നു. പഠനകേന്ദ്രങ്ങളിലുള്ള ലോകമലയാള ദിനാചരണത്തിന് പുറമെയാണ് ഇത് നടന്നത്. ബാന്ദ്ര-ദഹിസർ മേഖലയിലുള്ള അദ്ധ്യാപകരും പഠിതാക്കളും രക്ഷാകർത്താക്കളും സംഘടന ഭാരവാഹികളും പങ്കെടുത്തു.
മേഖല പ്രസിഡന്റ് ഷീല പ്രതാപന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗിരിജാവല്ലഭൻ, രാമചന്ദ്രൻ മഞ്ചമ്പറത്ത്‌ എന്നിവർ കേരളപ്പിറവിയെക്കുറിച്ചും ലോകമലയാള ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സദസ്സിനോട് സംസാരിച്ചു. പ്രദീപ്കുമാർ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഠിതാക്കളും അദ്ധ്യാപകരും കാവ്യാലാപനവും നടത്തി.


പ്രവാസികള്‍ക്ക് മാതൃഭാഷ ഓര്‍മ്മയാണ് – പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ്
കുട്ടികൾക്കായി സംഘടിപ്പിച്ച നാടക കളരിയിൽ സജീവ പങ്കാളിത്തം

LEAVE A REPLY

Please enter your comment!
Please enter your name here