മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു.

ഡിസമ്പർ 9 ന് നടക്കുന്ന ആദ്യ റൌണ്ട് മത്സര വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള പ്രശസ്‌തരായ ഗായകരും വിധികർത്താക്കളായെത്തും.

0

വെയിൽ നിന്ന് വിളയാടും നിഴലില്ലാ നിലമാണ്
നിവരാനും നേരമില്ലാ തെന്നലേ
ഇളവില്ലാ വേലചെയ്തു തളരുന്ന നേരമാണു
ഇതുവഴി പോരുമോ നീ
തെന്നലേ …തെന്നലേ….

ചക്കര പന്തലും ചില്ലിമുളം കാടുകളും അന്യമായ നഗരത്തിൽ ലല്ലലല്ലം പാടി വരാൻ അവരെല്ലാം ഒരുങ്ങുകയാണ്. ഗോൾഡൻ വോയ്‌സ് സീസൺ 2 മത്സരാർഥികൾ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നാടക ഗാനങ്ങൾ കോർത്തിണക്കിയ ‘മധുരിക്കും ഓർമ്മകളെ’ എന്ന ആദ്യ റൗണ്ടിനായി തയ്യാറെടുക്കുകയാണ് പ്രവാസികളായ ഗോൾഡൻ വോയ്‌സ് ഗായകർ.
ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ തുടങ്ങിയ മലയാളി മനസുകളിൽ ഗൃഹാതുര പ്രസരിപ്പിക്കുന്ന ഗാനങ്ങളുമായി മറുനാട്ടിലെ മലയാളി പ്രതിഭകൾ മത്സര വേദിയെ ആവേശത്തിലാക്കുമ്പോൾ നഗരത്തിലെ നാല് ചുമരുകൾക്കുള്ളിലും വെള്ളാരം കുന്നുകളുടെയും ചില്ലിമുളം കാടുകളുടെയും ഓർമ്മകൾ ഉണർത്തി മലയാളത്തിന്റെ പ്രിയപ്പെട്ട നാടക ഗാനങ്ങളുടെ പുനരാവിഷ്കരങ്ങൾ ആസ്വദിക്കാം.
താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ … പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം തുടങ്ങിയ വരികളൊന്നു മൂളാത്ത പഴയ തലമുറയുണ്ടാകില്ല. പുതിയ തലമുറയിലെ പ്രതിഭകൾ ഹൃദ്യമായ ഈ വരികൾ പുനരാവിഷ്കരിക്കുമ്പോൾ മണ്മറഞ്ഞു പോയൊരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഗോൾഡൻ വോയ്സിന്റെ മത്സരവേദി.
ചക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവർത്തി കുമാരാ… നിൻ മനോരാജ്യത്തെ രാജകുമാരിയായി വന്നു നിൽക്കാനൊരു മോഹവുമായി പുത്തൻ തലമുറയെത്തുമ്പോൾ കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി കാഴ്ച്ച വയ്ക്കാം മുന്‍പിലെന്ന് അറിയാതെ കൂടെ പാടി പോകുന്നവരാണ് സംഗീത പ്രിയരായ മലയാളികൾ.
മധുരിക്കും ഓർമ്മകളുടെ മലർ മഞ്ചലുമായി മാഞ്ചുവട്ടിലിരുന്ന ഒരു കാലഘട്ടത്തിന്റെ ആവേശവും പേറി മലയാള നാടക ഗാനങ്ങളെ ആഘോഷമാക്കുവാനൊരുങ്ങുകയാണ് ഗോൾഡൻ വോയ്‌സ് ടീം
ഡിസമ്പർ 9 ന് നടക്കുന്ന ആദ്യ റൌണ്ട് മത്സര വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള പ്രശസ്‌തരായ ഗായകരും വിധികർത്താക്കളായെത്തും. പി സത്യൻ ഏകോപനം നിർവഹിക്കുന്ന സംഗീത മത്സരത്തിൽ മുംബൈ, പുണെ, വഡോദര, നാസിക് എന്നിവിടങ്ങളിൽ നിന്നുള്ള ഗായകരായിക്കും മാറ്റുരക്കുക.
അനുഷ്ക മേനോൻ, അഞ്ജന വാരിയർ, സന്ധ്യ പിഷാരഡി, നിതിൻ പിള്ള, കേസിയ വിനോജി, രവികുമാർ നായർ, വിദ്യ മോഹൻദാസ്, ജലജ നായർ, ഇഷാനി ലക്ഷ്മി, നമിത മേനോൻ, ജൂലിയ മേരി ജെയിംസ്, സന്നിധി നായർ, ശിവപ്രിയ മേനോൻ, സൂരജ്, അശ്വിൻ നമ്പ്യാർ, ശ്രീകുമാർ മാവേലിക്കര, കീർത്തി നായർ, നിഷ രാജൻ, ശ്രീജിത്ത് കുമാരൻ എന്നിവരാണ് മത്സരാർഥികൾ.

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംചി മുംബൈ സമാഹരിച്ച ചെക്കുകൾ കൈമാറി
സംഗീതത്തെ ആഘോഷമാക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി

LEAVE A REPLY

Please enter your comment!
Please enter your name here