മഹാരാഷ്ട്രയിൽ നഗരങ്ങളുടെ പേരുകൾ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ശിവസേന

ഒരു പ്രഖ്യാപനത്തിലൂടെയോ, പ്രസ്താവനയിലൂടെയോ കാര്യം സാധിച്ചെടുക്കാമെന്നതും പ്രദേശവാസികളുടെ കൈയ്യടി നേടാമെന്നതുമൊക്കെയാണ് ഇതിന്റെ താൽക്കാലിക നേട്ടങ്ങൾ.

0
തിരഞ്ഞെടുപ്പ് സംജാതമായ വേളയിൽ മഹാരാഷ്ട്രയിലെ പ്രാദേശിക പാർട്ടികൾ തിരക്കഥകൾ മെനഞ്ഞു തുടങ്ങി. ശിവസേനയും എം എൻ സും പ്രദേശവാസികളെ കൈയിലെടുക്കാൻ പറ്റാവുന്ന അടവുകളെല്ലാം പയറ്റി നോക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരുകൾ മാറ്റണമെന്ന ആവിശ്യവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ഔറംഗാബാദിന്റെ പേര് ‘സംഭാജിനഗര്‍’ എന്നും ഒസ്മാനാബാദിന്റെ പേര് ‘ധരശിവ്’ എന്നുമാക്കി മാറ്റണമെന്നാണ് ശിവസേനയുടെ ആവിശ്യം. ഉത്തർ പ്രദേശിലെ അലഹബാദിന്‍റെയും ഹിമാചൽ പ്രദേശിലെ ഷിംലയുടേയും പേരുകൾ മാറ്റിയതിന് പിന്നാലെയാണ് ശിവസേനയുടെ പുതിയ ഡിമാൻഡ്.
യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകള്‍ മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിന് ഔറംഗാബാദിന്റേയും ഒസ്മാനാബാദിന്റേയും പേരുകള്‍ മാറ്റിക്കൂടായെന്നാണ് ശിവസേന വക്താവ് സഞ്ജയ് റൗട്ട് ട്വിറ്ററില്‍ കുറിച്ചു. ചുളുവിൽ നഗരങ്ങളുടെ പേരുകൾ മാറ്റി ചിലവില്ലാതെ രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സൂത്രം ശിവസേന തന്നെയാണ് സംസ്ഥാനത്ത് തുടങ്ങി വച്ചതും, ബോംബെയുടെ പേര് മുംബൈ എന്നും വിക്ടോറിയ ടെർമിനസ് എന്ന പേര് ഛത്രപതി ശിവാജി ടെർമിനസ് എന്നുമൊക്കെ മാറ്റി ഈസിയായി ചരിത്രതാളുകളിൽ കയറിക്കൂടാൻ കഴിഞ്ഞതിന്റെ ഫോർമുല തന്നെയാണ് ഇവിടെയും പരീക്ഷിക്കുന്നത്. ഇത് പിന്നീട് കോൺഗ്രസ് അടക്കം പല രാഷ്ട്രീയ പാർട്ടികളും ഇന്ത്യയൊട്ടാകെ പിന്തുടരുകയുണ്ടായി. ഒരു പ്രഖ്യാപനത്തിലൂടെയോ, പ്രസ്താവനയിലൂടെയോ കാര്യം സാധിച്ചെടുക്കാമെന്നതും പ്രദേശവാസികളുടെ കൈയ്യടി നേടാമെന്നതുമൊക്കെയാണ് ഇതിന്റെ താൽക്കാലിക നേട്ടങ്ങൾ.
ഉത്തര്‍പ്രദേശിലെ അലഹബാദ് നഗരത്തിന്‍റെ പേരായിരുന്നു യോഗി ആദ്യമായി മാറ്റി. പ്രയാഗ് രാജ് എന്ന് പേരിട്ട പിന്നാലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. അഹമ്മദാബാദിന്‍റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതിയുടുന്നുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സഖ്യ കക്ഷിയുടെ അടവ് നയത്തിനോട് ബി ജെ പി എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

മറാത്ത രാഷ്ട്രീയ ചക്രവാളത്തിൽ ഉദയം കാത്തിരിക്കുന്ന ആദിത്യ
ബോക്സ് ഓഫീസിൽ വൻ കവർച്ച നടത്തി കൊച്ചുണ്ണി; കാണികളുടെ മനം കവർന്ന് ഇത്തിക്കര പക്കി.

LEAVE A REPLY

Please enter your comment!
Please enter your name here