താനെ മലയാളികളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എം എൽ എ സഞ്ജയ് കെൽക്കർ

0
കേരളപിറവിയോടനുബന്ധിച്ചു ആത്മയുടെ പതിനാറാമത് വാർഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായ താനെ എം എൽ എ സഞ്ജയ് കെൽക്കർ.
മുംബൈ മലയാളികളുടെ യാത്ര പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ട ആവശ്യകതയെ കുറിച്ചു സംസാരിക്കവെയാണ് ഇക്കാര്യത്തിൽ അനൂകൂലമായ നടപടികൾ ഒരു വർഷത്തിനകം കൈക്കൊള്ളുമെന്നും സഞ്ജയ് കെൽക്കർ സൂചിപ്പിച്ചത് . താനെയിൽ സ്റ്റോപ്പ് ഇല്ലാത്ത ചില ദീർഘ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുവാനുമുള്ള നടപടികളും പരിഗണനയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയിൽ ദുരിതം പേറിയ ജന്മനാടിന്റെ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും കൈത്താങ്ങായി താനെയിലെ മലയാളി സംഘടനകൾ അണി ചേർന്ന വേദി കൂടിയായിരുന്നു ആത്മയുടെ വാർഷികാഘോഷ ചടങ്ങ് .
ധനസമാഹരണത്തിന്റെ ഭാഗമായി കോഴിക്കോട് സങ്കീർത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി എന്ന നാടകം അരങ്ങേറി. ഇതിനകം നിരവധി അംഗീകാരങ്ങൾ നേടിയ നാടകത്തിന് മികച്ച പ്രതികരണമാണ് മുംബൈയിലും ലഭിച്ചത്.
ഇതിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക പരിപാടിയിൽ ലയൺ കുമാരൻ നായർ, ഗോപാലൻ നായർ, പ്രിയാ വർഗീസ്, ഉപേന്ദ്ര മേനോൻ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സോവനീറിന്റെ പ്രകാശനം സുരേഷ് കെൽക്കർ എം എൽ എ നിർവഹിച്ചു. പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹരായ ടീമിന് പുരസ്‌കാരം നൽകി.
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്ഥലത്തെ ലോക കേരളാ സഭാംഗം അഡ്വക്കേറ്റ് പ്രേമാ മേനോനെ ആദരിച്ചു.
ആത്മ പ്രസിഡണ്ട് ജി എസ് പിള്ള, ജനറൽ സെക്രട്ടറി ശശികുമാർ നായർ, ട്രെഷറർ ജയദേവൻ പിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Watch highlights of the event in

on Sunday @ 7.30 am in Kairali TV


മലയാളി സമാജങ്ങൾ പുതിയ തലമുറക്കായി ഇടം കണ്ടെത്തണം – കേരളീയ കേന്ദ്ര സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here