സ്നേഹചിലങ്ക പുരസ്‌കാരത്തിനായി വേദിയൊരുങ്ങുന്നു.

ആർ .പി.വാരിയർ സ്മാരക സ്നേഹചിലങ്ക പുരസ്‌കാരത്തിനായി ജനുവരി 15 വരെ അപേക്ഷിക്കാം

0
ഡോംബിവില്ലി : ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മഹാനഗരത്തിലെ വളർന്നു വരുന്ന നൃത്ത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ആർ .പി.വാരിയർ സ്മാരക സ്നേഹചിലങ്ക പുരസ്‌കാരത്തിനായി 2019 ജനുവരി 15 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ്ങ് ഡയറക്ടർ അംബിക വാരസ്യാർ അറിയിച്ചു .കഥകളി, ബാലേ കലാകാരനായിരുന്നു ആർ..പി. വാര്യർക്ക് ഇന്ത്യയിലും വിദേശത്തുമായി ഒരുപാട് ശിഷ്യ സമ്പത്തുണ്ട് . അദ്ദേഹത്തിന്റെ ശിഷ്യരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് ആർ .പി.വാരിയർ സ്മാരക സ്നേഹചിലങ്ക പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് .
2019 ഫെബ്രുവരി 24 ഞായറാഴ്ച വൈകീട്ട് ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ വൈകിട്ട് 6 മണിക്ക് നടക്കുന്ന ട്രൂ ഇന്ത്യൻ വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സാംസ്‌കാരിക നിറവിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും .ചടങ്ങിൽ മലയാള സിനിമ രംഗത്തെ പ്രമുഖരും മുംബയിലെ കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും .
കൂടുതൽ വിവരങ്ങൾക്ക് 9320986322 , 8422007013 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

LEAVE A REPLY

Please enter your comment!
Please enter your name here