ഇരുട്ടിന്റെ മറവിൽ നടന്ന കാര്യങ്ങൾ അവൾ വെളിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ ചർച്ചയായ MeToo ഷോർട്ട് ഫിലിം (Watch Video)

സമൂഹത്തിൽ ഉന്നതങ്ങളിൽ വിഹരിക്കുന്ന പല വിഗ്രഹങ്ങളെയും തച്ചുടക്കുന്ന വെളിപ്പെടുത്തലുകളുമായി മീ റ്റൂ പൊട്ടിത്തെറികൾ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്

0
മുറിവേറ്റവരുടെ മുന്നേറ്റമെന്ന് അറിയപ്പെടുന്ന മീ ടു ക്യാമ്പയിന് ഒരു വയസ് പിന്നിടുമ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്. പിന്നീടത് ബോളിവുഡും കടന്ന് രാജ്യത്തെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവത്തകരെയും പിടിച്ചു കുലുക്കി കേരളത്തിലുമെത്തി.
സമൂഹത്തിൽ ഉന്നതങ്ങളിൽ വിഹരിക്കുന്ന പല വിഗ്രഹങ്ങളെയും തച്ചുടക്കുന്ന വെളിപ്പെടുത്തലുകളുമായി മീ റ്റൂ പൊട്ടിത്തെറികൾ സൃഷ്ടിച്ചു കൊണ്ടിരിക്കയാണ്. സിനിമാ മേഖലകൾ മാത്രമല്ല രാഷ്ട്രീയക്കാരും മന്ത്രിമാരും എന്തിനേറെ മാധ്യമപ്രവർത്തകരുടെ വരെ പലരുടേയും മുഖം മൂടി വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച കഥകളാണ് ഒന്നൊന്നായി പുറത്തു വന്നത്.
പലരും ചേര്‍ന്ന് മിണ്ടാട്ടം മുട്ടിച്ചവര്‍ക്ക് തുറന്ന് പറയാൻ കിട്ടിയ മീഡിയമാണ് മീടു ക്യാമ്പയിനും സോഷ്യല്‍ മീഡിയകളുമെന്ന അഭിപ്രായമാണ് പൊതുവായി എല്ലാവരും പങ്കുവയ്ക്കുന്നത്.

#മീറ്റൂ എന്ന ഈ ഹ്രസ്വ ചിത്രം മുന്നോട്ട് വെക്കുന്നതും ഇതുപോലൊരു സന്ദേശമാണ്. ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെടുന്ന സ്ത്രീകൾ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യമാണ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും സമൂഹത്തിന് തിരിച്ചറിവുണ്ടാകുന്നതും. സന്ദീപ് ശശികുമാർ ഒരുക്കിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സുനിൽ തൃശൂരാണ്. സജിത സന്ദീപ്, അരുൺ സോൾ, ഷാജി എ ജോൺ, ആതിര റിനു, ബേബി സാരംഗി തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആൻ പ്രഭാതാണ്‌ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മികച്ച ശബ്ദ ക്രമീകരണവും ഛായാഗ്രഹണവും തന്മയത്തമായ അഭിനയവും ചിത്രത്തെ നിലവാരമുള്ളതാക്കുന്നു.


കടുംകാപ്പി പ്രണയ ചിത്രത്തിന് മുംബൈയിലും ആരാധകർ (Watch Video)
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here