അബ്രാം ഹാപ്പിയാണ്; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

0
മുംബൈക്കടുത്ത് ആലിബാഗിലുള്ള തന്റെ ഒഴിവുകാല വസതിയിലേക്ക് പോകുന്നതിനിടെയാണ് ഷാരുഖ് ഖാൻ ഗൗരിയുടെയും ഇളയ മകൻ അബ്രാമിൻറെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചത്. വെളുപ്പും നീലയും കലർന്ന വസ്ത്രങ്ങൾ ധരിച്ച അമ്മയും മകനും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ അബ്രാമിന്റെ ചിത്രങ്ങൾ കൂടുതൽ ശ്രദ്ധ നേടുവാൻ കാരണം ഷർട്ടിലെ വരികളാണ് … അമ്മയെ രാജ്ഞിയായി പ്രഖ്യാപിച്ച മാമാ ഈസ് മൈ ക്വീൻ എന്ന വരികൾ തന്നെയാണ് ചിത്രത്തെ പ്രിയങ്കരമാക്കിയത്.
മകന്റെ വ്യത്യസ്ത ഭാവങ്ങൾ പകർന്ന ചിത്രങ്ങൾ ഒരു അടിക്കുറിപ്പോടെയാണ്‌ കിങ് ഖാൻ ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്. അമ്മയാണ് നിങ്ങളുടെ രാജ്ഞിയെങ്കിൽ സന്തോഷത്തിന് അതിരുകളില്ലാത്ത രാജകുമാരനാണ് നിങ്ങളെന്നാണ് ലോകത്തുള്ള ആൺമക്കളെ കൂടി അഭിസംബോധന ചെയ്തു കൊണ്ട് ഷാരൂഖ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറയെ ഗെയിമുകൾ ഉള്ള ഐ പാഡ് കൂടിയുണ്ടെങ്കിൽ സംഗതി എളുപ്പമായെന്നും സ്വതസിദ്ധമായ ശൈലിയിൽ ആത്മഗതം ചെയ്താണ് ബോളിവുഡ് സൂപ്പർതാരത്തിന്റെ ഇൻസ്റാഗ്രാമിലെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ജന്മദിനവും ദീപാവലി ആഘോഷവുമായി ഷാരുഖ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here