ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ചു മുംബൈ

0
ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ നിലവിലെ അവസ്ഥ തുടരുവാൻ തീരുമാനിച്ചു. റിവ്യൂ ഹര്‍ജികളില്‍ ജനുവരി ഇരുപത്തി രണ്ടിന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. മണ്ഡല മകരവിളക്ക് സീസണ്‍ ക‍ഴിഞ്ഞു ജനുവരി 22 ന് വാദം കേൾക്കും
ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഭരണഘടനപരമായി സ്ത്രീകൾക്ക് കിട്ടുന്ന അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഭരണഘടനാപരമായി ഈ വിധിക്ക് നിലനില്‍പ്പില്ലെന്നും കണ്ടുകൊണ്ടാണ് സുപ്രീം കോടതി ഈ വിലക്കിനെ നേരത്തെ നീക്കിയത്.
കോടതി വിധിയിലെ സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രൊഫ പറമ്പിൽ ജയകുമാർ പ്രതികരിച്ചത്. ഈ മണ്ഡലകാലം അയ്യപ്പ ഭക്തർക്ക് സമാധാനപരമായി ദർശനം നടത്താനാകുമെന്നത് സന്തോഷകരമാണെന്നും ജയകുമാർ പറഞ്ഞു.
ഉചിതമായ തീരുമാനമാണ് കോടതി കൈക്കൊണ്ടതെന്നു മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി നിർവാഹ സമിതി അംഗവും കൂടിയായ കുമാരൻ നായർ പറഞ്ഞു. സാഹോദര്യം ഉറപ്പാക്കി ജാതി മതവിദ്വേഷങ്ങൾ ഇല്ലാതാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും കുമാരൻ നായർ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഹർജികൾ സാവകാശം പഠിച്ചു തീരുമാനമെടുക്കേ ണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കാലാ കാലങ്ങളായി അനുഷ്ടിച്ചു വരുന്ന ആചാരങ്ങളെ മാറ്റി മറിക്കുന്നത് നല്ല പ്രവണതയല്ലെന്ന അഭിപ്രായമാണ് മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി നിർവാഹ സമിതി അംഗവും കൂടിയായ കുമാരൻ നായർ പ്രകടിപ്പിച്ചത്
വിശ്വാസങ്ങളെ അന്ധമായി കാണുവാൻ കഴിയില്ലെന്നും വികാരങ്ങളെയും വിചാരങ്ങളെയും കണക്കിലെടുത്തു കൊണ്ട് വളരെ വിശാലമായ പഠനം നടത്തി വേണം കോടതി ഈ വിഷയം പുനഃ പരിശോധിക്കേണ്ടതെന്നു  സ്വാമി കൃഷ്ണാനന്ദ സരസ്വതി പറഞ്ഞു.
സുപ്രീം കോടതി വിധിയെ മുന്‍നിര്‍ത്തി സര്‍ക്കാറിനെതിരെയും ജനങ്ങള്‍ക്കെതിരെയും കലാപമ‍ഴിച്ചുവിടാന്‍ കോണ്‍ഗ്രസും ബിജെപിയും സംഘപരിവാര ശക്തികളും ശ്രമിക്കുകയായിരുന്നുവെന്ന പരാതികൾ നിലനിൽക്കെയാണ് സുപ്രധാനമായ ഈ തീരുമാനം.

നാമ ജപവുമായി സ്ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുവാൻ കാരണം ചില പുരുഷശക്തികളുടെ സമ്മർദ്ദം കൊണ്ടെന്ന് പ്രശസ്ത എഴുത്തുകാരി മാനസി

എന്നാൽ ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയെ ന്യായീകരിച്ചു കൊണ്ടാണ് അഭിഭാഷകയായ രശ്മിത രാമചന്ദ്രൻ പ്രതികരിച്ചത്.
ദീർഘ കാലമായി വിവിധ ഹൈന്ദവ സംഘടനയിലുള്ളവരെയും, ദേവസ്വം ബോർഡിനെയും തന്ത്രികളുടെയും അഭിപ്രായങ്ങൾ വിശകലനം ചെയ്തതിന് ശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും പെട്ടെന്നുള്ള കോടതിയുടെ വിധിയായിരുന്നില്ലയെന്നും സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ മുംബൈ സന്ദർശന വേളയിൽ അഭിപ്രായപ്പെട്ടു.
സ്ത്രീകൾ നാമം ജപിക്കാൻ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംഘടിതരായ ചില പുരുഷശക്തികളുടെ സമ്മർദ്ദംകൊണ്ടാണെന്ന് ശബരിമല വിഷയത്തിൽ നടന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരി മാനസി പറഞ്ഞു. അയ്യപ്പ സ്വാമിയുടെ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാനുള്ള ചുമതല സ്ത്രീകളുടെ തലയിൽ കെട്ടിവെക്കരുതെന്നും മാനസി പറഞ്ഞു
സമൂഹത്തിനോട് മല്ലടിച്ചാണ് സ്ത്രീകൾ ഇത്തരം അവകാശങ്ങൾ നേടിയെടുത്തതെണ് മലയാള ഭാഷ പ്രചാരണ സംഘം പ്രസിഡന്റ് റീന സന്തോഷ് ഓർമ്മപ്പെടുത്തി .

ആസൂത്രിതമായ വര്‍ഗീയ വംശീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്നു പി ആർ കൃഷ്ണൻ

നവോഥാന നായകന്മാർ സ്ത്രീകൾക്കു നേടിത്തന്ന ഈ അവകാശങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ലോക കേരള സഭാംഗമായ ലതിക ടീച്ചർ
ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതിൽ സ്ത്രീകളാണ് മുൻപന്തിയിലെന്നും നാമജപത്തിന്റെ പേരും പറഞ്ഞു അവരെ കബളിപ്പിക്കയാണെന്നും മുംബൈയിലെ മലയാളം മിഷൻ പ്രവർത്തകയായ രുഗ്മിണി സാഗർ കുറ്റപ്പെടുത്തി.
സ്ത്രീകൾക്കു സ്വാതന്ത്ര്യം കിട്ടുന്നതിനോട് സ്ത്രീകൾ തന്നെ വിമുഖത പ്രകടിപ്പിക്കുന്നതിൽ വിയോജിപ്പായിരുന്നു യുവതലമുറയിലെ അശ്വതി ദാമോദരനും
ശബരി മലയിൽ നടക്കുന്ന പ്രശ്നങ്ങൾ വോട്ടുബാങ്കിനെ ലക്‌ഷ്യം വെച്ചാണെന്നാണ് സാമൂഹിക പ്രവർത്തകനായ പവിത്രൻ കണ്ണോത്തിന്റെ പക്ഷം .
ശബരിമല ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ത്യയില്‍ ബി ജെ പി നടത്തി കൊണ്ടിരിക്കുന്ന ആസൂത്രിതമായ വര്‍ഗീയ വംശീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്നും ട്രേഡ് യൂണിയൻ നേതാവായ പി ആർ കൃഷ്ണൻ പറഞ്ഞു.
പ്രളയക്കെടുതിയിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഇന്ന് നടക്കുന്ന പ്രശ്നങ്ങൾ വർഗീയ രാഷ്ട്രീയ പ്രശ്നമാണെന്നും കേരളം ജനത ഒറ്റക്കെട്ടായി നേരിടണമെന്നും വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സുകുമാര പണിക്കർ വ്യക്തമാക്കി
കേരളത്തിന് പുറത്തു ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന മുംബൈയിലും കഴിഞ്ഞ കുറെ നാളുകളായി സമൂഹ മാധ്യമങ്ങളിലും മലയാളി സമാജങ്ങളിലും മലയാളി ക്ഷേത്രങ്ങളിലും ചർച്ച ചെയ്യുന്ന വിഷയമാണ് ശബരിമല യുവതി പ്രവേശനം.

മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here