ചാക്കോച്ചന്റെ ജോണി ശരാശരിയിൽ ഒതുങ്ങി (Movie Review)

കുടുംബ ചിത്രത്തിന്റെ മേലങ്കിയിട്ടാണ് ‘ജോണി ജോണി യെസ് പപ്പ’ വരുന്നതെങ്കിലും കോമഡി രംഗങ്ങളിലെ ഇഴച്ചിലും മറ്റും ചിത്രത്തെ ശരാശരി നിലവാരത്തിലേക്ക് താഴ്ത്തി.

0
ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ചിത്രമാണ് ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ. വിജയം കൊയ്ത വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് കഥയും തിരക്കഥയും എഴുതി ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ജോണി ജോണി യെസ് അപ്പ’.
കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ചാക്കോച്ചനാണ് നായകൻ. അനു സിതാര, മമ്ത മോഹന്‍ദാസ്, ഷറഫുദീന്‍, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ലിജോ പോള്‍ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് . സംഗീതം ഷാന്‍ റഹ്മാന്‍.

കുഞ്ചാക്കോ ബോബന്റെ സ്ഥിരം ശൈലിയിലുള്ള കഥാപാത്രം തന്നെയാണ് ജോണിയും; അനു സിതാരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും അലങ്കാരമായി നിറഞ്ഞു നിന്നു

ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിന്‍, പാവാട എന്ന മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ജി മാര്‍ത്താണ്ഡന്റെ ജോണിക്ക് പക്ഷെ കാര്യമായ ചിരിയൊന്നും ഒരുക്കുവാൻ കഴിഞ്ഞിട്ടില്ല. കുഞ്ചാക്കോ ബോബന്റെ സ്ഥിരം ശൈലിയിലുള്ള കഥാപാത്രം തന്നെയാണ് ജോണിയും. ഒരു ചാക്കോച്ചൻ കൈയ്യൊപ്പോടെ തന്നെ പുള്ളിക്കാരൻ കാര്യങ്ങൾ ഒപ്പിച്ചിട്ടുണ്ട്. വൈകാരിക മുഹൂർത്തങ്ങളിൽ കൂടുതൽ തിളങ്ങിയെന്ന് പറയാം. അനു സിതാരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും അലങ്കാരമായി നിറഞ്ഞു നിന്നു .
വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തായ ജോജി ജോണിയിലും തന്റെ കഴിവ് നിലനിർത്തി. എങ്കിലും വെള്ളിമൂങ്ങയോട് താരതമ്യം ചെയ്യാൻ കഴിയാത്ത എന്തോ കുറവ് ഈ ചിത്രത്തിന്റെ പോരായ്മയാണ്. പരിചയസമ്പത്തുള്ള വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണമാണ് ചിത്രത്തിന് ദൃശ്യഭംഗി നൽകുന്നത്. മനോഹരമായ ഫ്രെയിമുകളാല്‍ സമ്പന്നമാണ് ചിത്രം. രാത്രിയിലുള്ള സീനുകളിലെ ലൈറ്റിങും മറ്റും വളരെ നന്നായിരുന്നു. കട്ടന്‍ചായ ഗ്ലാസിലേക്ക് ഒഴിക്കുന്ന ഒരു ഷോട്ട് കണ്ടപ്പോള്‍ ‘ഉസ്താദ് ഹോട്ടല്‍’ ഓര്‍മ്മ വന്നെങ്കില്‍ ആ ഷോട്ട് വളരെ നന്നായിരുന്നു.

 

ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. ചില രംഗങ്ങള്‍ വലിച്ചു നീട്ടിയതും ചിലത് പൂർണതയില്ലാത്തതായി പ്രേക്ഷകന് അനുഭവപ്പെട്ടതും ചിത്രസംയോജനത്തിൽ വന്ന പാളിച്ചയാണ്. തുടക്കത്തിലെ പട്ടിയുടെ രംഗവും, അവസാനം ഷാജോണ്‍ ആശുപത്രിയില്‍ കിടക്കുമ്പോഴുള്ള കോമഡിരംഗങ്ങള്‍ കുറച്ചുകൂടി ചുരുക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നായേനെ എന്ന് തോന്നി. ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ ശരാശരിയില്‍ ഒതുങ്ങി. പശ്ചാത്തല സംഗീതം മോശമായില്ല.
കുടുംബ ചിത്രത്തിന്റെ മേലങ്കിയിട്ടാണ് ‘ജോണി ജോണി യെസ് പപ്പ’ വരുന്നതെങ്കിലും കോമഡി രംഗങ്ങളിലെ ഇഴച്ചിലും മറ്റും ചിത്രത്തെ ശരാശരി നിലവാരത്തിലേക്ക് താഴ്ത്തി. എന്നിരുന്നാലും തട്ടുപൊളിപ്പൻ ചിത്രങ്ങൾ കാണുവാൻ വിധിക്കപ്പെട്ട കുടുംബ പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തില്ല.
Film : Johny Johny Yes Appa
Cast : Kunchako Boban, Anu Sitara, Kalabhavan Shajon, Tini Tom, Vijayaraghavan
Direction : G Marthandan
Rating  2.5 / 5

ഹൃദയ സ്പർശിയായ ചാലക്കുടിക്കാരൻ ചങ്ങാതി! – Movie Review
കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
വരത്തൻ; മോഡേൺ മോഹൻലാൽ ആയി ഫഹദ് ഫാസിൽ – Movie Review
കുട്ടനാടൻ ഭംഗിയുമായൊരു കുടുംബ ചിത്രം – Movie Review
മോഹൻലാലിന്റെ ഡ്രാമ (Movie Review)
Searching – സമകാലിക ജാഗ്രത കേന്ദ്ര കഥാപാത്രമായ ചിത്രം – Movie Review
തീവണ്ടി – പുകമറയില്ലാത്ത വിനോദ ചിത്രം Movie Review

LEAVE A REPLY

Please enter your comment!
Please enter your name here