തരംഗമായി ഒടിയനിലെ ആദ്യ ഗാനം; മോഹൻലാലും ആന്റണിയും മുംബൈയിൽ

0
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ശ്രീകുമാർ കൂട്ടുകെട്ടിൽ നിന്നുള്ള ആദ്യ ചിത്രമായ ഓടിയനിലെ ഗാനം പുറത്തിറങ്ങി. ആദ്യ ദിവസനം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകർ പങ്കു വച്ച ഗാനം സുധീപ് കുമാറും, ശ്രേയാ ഘോഷാലുമാണ് ആലപിച്ചിരിക്കുന്നത്. റഫീഖിന്റെ രചനയിൽ എം ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ഈണത്തിന്റെ മാധുര്യവും വരികളിലെ ലാളിത്യം കൊണ്ട് സംഗീതാസ്വാദകരുടെ മനം കവർന്നിരിക്കയാണ്. ഗായകൻ സുധീപ് കുമാറിന്റെ മികച്ച ഗാനങ്ങളിൽ ഒന്നായിരിക്കും ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഒടിയനിലെ ഈ ഗാനം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഓടിയന്റെ റിലീസ് ഡിസംബർ 14നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

 

മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ചിത്രം കേരളത്തിൽ മാത്രം 450 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാൻ പദ്ധതി. ഏകദേശം 10 കോടിയോളം രൂപയുടെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണവുമായി മോഹൻലാൽ, പൃഥ്വിരാജ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരെല്ലാം കുറച്ചു ദിവസങ്ങളിലായി മുംബൈയിലാണ്. ലൂസിഫറിന്റെ പണി കഴിഞ്ഞാലുടൻ പ്രിയദർശൻ ഒരുക്കുന്ന മരക്കാരിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലെ ലൊക്കേഷനിൽ എത്തും. ഈ ചിത്രവും ആശിർവാദ് സിനിമാസാണ് നിർമ്മിക്കുന്നത്.

കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
മോഹൻലാൽ ചിത്രം നീരാളിയുടെ പരാജയ കാരണങ്ങൾ
ഇരുട്ടിന്റെ മറവിൽ നടന്ന കാര്യങ്ങൾ അവൾ വെളിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ ചർച്ചയായ MeToo ഷോർട്ട് ഫിലിം (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here