ചേട്ടനെ കാണാൻ പോയി, മടങ്ങിയത് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും അനുഗ്രഹം വാങ്ങി !

മുംബൈയിലെ ലൂസിഫർ ചിത്രീകരണ വിശേഷങ്ങൾ പങ്കു വച്ച് ശ്വേതാ വാരിയർ

0
ഡോംബിവില്ലി : ഡാൻസ് റിയാലിറ്റി ഷോ താരം ശ്വേതാ വാരിയർ ചേട്ടനെ (അമ്മയുടെ സഹോദരി പുത്രൻ ) കാണാനായാണ് ലൂസിഫർ എന്ന മലയാള സിനിമയുടെ സെറ്റിലെത്തിയത്. ആശിർവാദ് സിനിമാസ് എന്ന സിനിമ നിർമ്മാണ കമ്പനിയിലെ ഫിനാൻസ് കൺട്രോൾ വിഭാഗത്തിലാണ് ചേട്ടൻ ശംഭു കൃഷ്ണ വാര്യർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മുംബൈയിലെ ഭാണ്ഡൂപ്പിലാണ് ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരും പൃഥിരാജുമെല്ലാം ചിത്രീകരണ തിരക്കിനിടയിലെ സമ്മർദ്ദത്തിനിടയിലും കരുതി വയ്ക്കുന്ന സ്‌നേഹപൂർവമായ പെരുമാറ്റം മാതൃകാപരമാണെന്ന്  ശ്വേത
നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട് ഈ മോഹൻലാൽ ചിത്രത്തിന്. കുട്ടിക്കാലം മുതൽ നൃത്തം ചെയ്യാൻ ഹിന്ദി സിനിമ സെറ്റുകളിൽ പോകാറുണ്ടായിരുന്ന ശ്വേതക്ക് മലയാളം ആർട്ടിസ്റ്റുകളെക്കുറിച്ചും സിനിമ സെറ്റുകളെ കുറിച്ചും ധാരണയുണ്ട് . ചേട്ടൻ ശംഭു കൃഷ്ണയുടെ ബലത്തിൽ സെറ്റിലുള്ളവരെയെല്ലാം പരിചയപ്പെട്ടു. ബോളിവുഡിൽ ഇല്ലാത്ത ഒരടുപ്പം മലയാള സിനിമ സെറ്റുകളിൽ അനുഭവപ്പെട്ടുവെന്നാണ് ശ്വേതയുടെ അഭിപ്രായം. ആന്റണി പെരുമ്പാവൂരും പൃഥിരാജുമെല്ലാം ചിത്രീകരണ തിരക്കിനിടയിലെ സമ്മർദ്ദത്തിനിടയിലും കരുതി വയ്ക്കുന്ന സ്‌നേഹപൂർവമായ പെരുമാറ്റം മാതൃകാപരമാണെന്നും ശ്വേത പറയുന്നു. വൈകുന്നേരത്തോടെയാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ സെറ്റിലെത്തിയത്.
മോഹൻലാൽ സാറിന് പൃഥിരാജ് അടക്കമുള്ളവർ നൽകിയ ബഹുമാനവും ആദരവുമെല്ലാം യുവ തലമുറ കണ്ടു പഠിക്കേണ്ടതാണെന്ന പക്ഷക്കാരിയാണ് ശ്വേത. ഷൂട്ടിംഗ് കഴിഞ്ഞതോടെ കാത്ത് നിന്നവരോട് ഊഷ്മളമായി ഇടപെടാനും ഫോട്ടോ എടുക്കാനും ലാലേട്ടൻ റെഡി. രാജ്യം കണ്ട ഏറ്റവും നല്ല നടന്മാരിലൊരാളായ മോഹൻലാലിന്റെ പെരുമാറ്റത്തിലെ ലാളിത്യം അതിശയിപ്പിച്ചുവെന്നും നൃത്ത രംഗത്ത് വിസ്മയം തീർക്കുന്ന ശ്വേത സാക്ഷ്യപ്പെടുത്തുന്നു. അവിചാരിതമായി മലയാള സിനിമയിലെ മഹാരഥന്മാരെ ഒരുമിച്ച് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ശ്വേതാ വാരിയർ

നോ മീൻസ് നോ’ ആദ്യമേ പറഞ്ഞാൽ ‘മീടൂ’ പറയേണ്ടി വരില്ല – ശ്വേതാ വാരിയർ
തരംഗമായി ഒടിയനിലെ ആദ്യ ഗാനം; മോഹൻലാലും ആന്റണിയും മുംബൈയിൽ

LEAVE A REPLY

Please enter your comment!
Please enter your name here