ഷാരൂഖ് ഖാന്റെ സിനിമാ സെറ്റിൽ തീപ്പിടുത്തം

ഫിലിം സിറ്റിയിൽ നടന്ന അപകടത്തിൽ ആർക്കും അപായമില്ല.

0
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ അവസാന ഘട്ട ചിത്രീകരണത്തിൽ നിൽക്കുന്ന സീറോ സിനിമയുടെ ലൊക്കേഷനിലാണ് ഇന്ന് വൈകീട്ട് തീപിടുത്തമുണ്ടായത്. ഫിലിം സിറ്റിയിൽ നടന്ന അപകടത്തിൽ ആർക്കും അപായമില്ല. തീപിടുത്തം നടക്കുമ്പോൾ ഷാരൂഖ് ഖാൻ അടക്കമുള്ള ചിത്രത്തിലെ ഇതര താരങ്ങളും സെറ്റിൽ ഉണ്ടായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഷൂട്ടിംഗ് താൽക്കാലികമായി നിർത്തി വച്ച്. അഞ്ച് ഫയർ എൻജിനുകൾ എത്തിയാണ് തീ കെടുത്തിയത്. തീപിടുത്തം ഉണ്ടായ ഉടനെ തന്നെ ഷാരൂഖ് ഖാനെയും മറ്റും പോലീസ് സഹായത്തോടെ ഫിലിം സിറ്റിയുടെ പുറത്തേക്ക് കൊണ്ട് പോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തീയണച്ചിട്ടും ഗോരേഗാവിലുള്ള ഫിലിം സിറ്റിയിൽ നിന്നും ഉയർന്ന പുക പരിസരമാകെ പടർന്നത് പരിഭ്രാന്തി പടർത്തി.
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീറോ ക്രിസ്മസിന് റിലീസ് ചെയ്യുവാനുള്ള ധൃതി പിടിച്ച ജോലികൾ നടന്നു കൊണ്ടിരിക്കുബോഴാണ് യാദൃശ്ചികമായി തീപിടുത്തം ഉണ്ടാകുന്നത്. ഷാരൂഖിനെ കൂടാതെ കത്രീന കൈഫ്, അനുഷ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എന്നാൽ ഒരു പറ്റം സിഖ് വംശജർ ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ചിത്രത്തിൽ ഷാരൂഖ് ഖാൻ സിഖുകാരുടെ വിശുദ്ധ പ്രതിരൂപമായ കുത്തുവാൾ ധരിക്കുന്നതായി പ്രദർശിപ്പിക്കുന്നതാണ് യാഥാസ്ഥിതികരായ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ ഭാഗം മുറിച്ചു മാറ്റിയില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഇവർ പറയുന്നത്. സിഖ് മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയ സംഭവം ദൈവനിന്ദയാണെന്നും ഇവർ പറഞ്ഞു. ഷാരൂഖ് ഖാനും ചിത്രത്തിന്റെ നിർമ്മാതാവിനും എതിരെ ബോംബെ ഹൈ കോർട്ടിൽ പരാതി ബോധിപ്പിച്ചിരിക്കയാണ്.
ഒന്നുമില്ലായ്മയിൽ നിന്നും സമ്പന്നനായി മാറുന്ന നായകന്റെ കഥ പറയുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരു കുള്ളനായാണ്   അഭിനയിക്കുന്നത്. താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

അബ്രാം ഹാപ്പിയാണ്; രഹസ്യം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ
എയ്മ നവ കേരള പദ്ധതിക്ക് മികച്ച തുടക്കം; പിന്തുണയുമായി പ്രമുഖർ

LEAVE A REPLY

Please enter your comment!
Please enter your name here