മുംബൈയിൽ നിന്നും യു എ ഇയിലേക്ക് ട്രെയിൻ യാത്രക്കായി പദ്ധതി ഒരുങ്ങുന്നു.

0
മുംബൈ യുഎഇ ബന്ധത്തിന് വിപ്ലവാത്മകരമായ തുടക്കമായിരിക്കും കടലിനടിയിലൂടെ പദ്ധതിയിട്ടിരിക്കുന്ന ട്രെയിൻ യാത്ര. ഹൈപ്പർ ലൂപ്പിനും ഡ്രൈവറില്ലാത്ത പറക്കും കാറിനും ശേഷം സ്വപ്‌ന റെയിൽ പദ്ധതിക്ക് യുഎഇയാണ് മുൻകൈ എടുത്തിരിക്കുന്നത്. സമുദ്രത്തിനടിയിലൂടെ രണ്ടായിരം കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ യാത്രക്കുള്ള സാധ്യതകൾ ആരായുകയാണ് അറേബ്യൻ രാഷ്ട്രമായ യു എ ഇ.
മുംബൈ – ഫുജൈറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി സഫലമായാൽ വിമാന – കപ്പൽ മാർഗങ്ങൾക്ക് സമാന്തരമായി സമുദ്രജല ട്രെയിൻ സർവീസും ഇരു രാജ്യങ്ങൽക്കുമിടയിൽ നിലവിൽ വരും. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ് സമുദ്രത്തിനടിയിലൂടെ സാധ്യമാകാവുന്ന റെയിൽ ഗതാഗതമെന്ന ആശയം മുന്നോട്ടു വെച്ചത്.
കേവലം യാത്രാ ഉപാധി എന്നതിലുപരി ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ആവശ്യങ്ങൾക്കും ചരക്കു നീക്കങ്ങൾക്കും ഇതേ റെയിൽ പാത ഉപയോഗിക്കാനാണ് ആലോചന. അതിവേഗം പാളത്തിലൂടെ തെന്നിനീങ്ങുന്ന അൾട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും സമുദ്രജല റെയിൽ പദ്ധതിയിൽ പരീക്ഷിക്കുക.
ഇന്ത്യ – യുഎഇ കോൺക്ലേവിൽ യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അൽ സിഹിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയിൽ സാധ്യത വെളിപ്പെടുത്തിയത്. ട്രെയിൻ മാർഗ്ഗം ഫുജൈറ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള ആലോചനയിലാണ് യുഎഇ. പകരം മഹാരാഷ്ട്രയിലെ നർമ്മദ നദിയിൽ നിന്നും ശുദ്ധജലം ഫുജൈറയിലേക്കന്നതായിരിക്കും ഇന്ത്യയുമായുള്ള ഉടമ്പടി . അതേസമയം സമുദ്രത്തിനടിയിലൂടെയുള്ള ട്രെയിൻ പദ്ധതിക്കുള്ള സാധ്യത യുഎഇ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയും സമാന പദ്ധതിയുമായി രംഗത്തു വന്നിട്ടുണ്ട്.
സമുദ്രത്തിനടിയിലൂടെയുള്ള ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ചൈനീസ് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. ഷാങ്ഹായുടെ തുറമുഖ നഗരമായ നിങ്‌ബോയെയും കിഴക്കൻ പ്രവിശ്യയായ സൂഷാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രജല ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കാണ് ചൈന തുടക്കമിടുന്നത്.

കേരളീയ കലയ്‌ക്ക് കൈത്താങ്ങായി കെ എസ് എൻ എ

LEAVE A REPLY

Please enter your comment!
Please enter your name here