ആവശ്യമില്ലാത്ത ശബ്ദകോലാഹലങ്ങൾ – 2.0 (Movie Review)

ഡബിള്‍ റോളില്‍ രജനീകാന്തും വില്ലന്‍ വേഷത്തില്‍ അക്ഷയ്കുമാറും ഒരുമിക്കുമ്പോൾ ആരാധകർ ആവേശത്തോടെയാണ് തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്.

0
ദൃശ്യാ വിസ്മകയമൊരുക്കി ഗ്രാഫിക്സ് മായക്കാഴ്ചകളുമായാണ് യെന്തിരന്റെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തിയത്. ഡബിള്‍ റോളില്‍ രജനീകാന്തും വില്ലന്‍ വേഷത്തില്‍ അക്ഷയ്കുമാറും ഒരുമിക്കുമ്പോൾ ആരാധകർ ആവേശത്തോടെയാണ് തീയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്.
യന്തിരന്റെ വിജയമാണ് ചിത്രത്തിനൊരു തുടർക്കാഴ്ചയൊരുക്കാൻ ശങ്കറിനെ പ്രേരിപ്പിച്ച ഘടകം. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സാദ്ധ്യതകൾ പരമാവുധി പ്രയോജനപ്പെടുത്തിയ ചിത്രം ഹോളിവുഡ് സയൻസ് ഫിക്ഷനുകളെ കിട പിടിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും ഒന്നാം ഭാഗത്തിന്റെ സ്വീകാര്യത ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്. ശബ്ദവും വിസ്‌മക്കാഴ്ചകളും സമന്വയിപ്പിച്ചാൽ മാത്രം പ്രേക്ഷകരെ പിടിച്ചിരുത്താനാകില്ല. ശക്തനായ സംവിധായകനും അതി ശക്തരായ താര സാന്നിധ്യവും അതിശയിപ്പിക്കുന്ന സ്പെഷ്യൽ എഫക്ടുകളുമെല്ലാം ബലഹീനമായ തിരക്കഥയിൽ പിന്തള്ളപ്പെടുന്നത് കാണാം. ആസ്വാദനത്തെ പുറകോട്ടടിക്കുന്ന രീതിയിൽ കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ് പോരായ്മയായി മുഴച്ചു നിൽക്കുന്നത്. സാങ്കേതിക വിദ്യയുടെ അതിപ്രസരം കൂടിയായപ്പോൾ ചിത്രത്തിന്റെ ആസ്വാദനം കുറഞ്ഞുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ചിത്രം രജനിയുടെ ആരാധകർക്ക് ഒരു ട്രീറ്റ് തന്നെയായിരിക്കും.
3Dയില്‍ പുറത്തിറങ്ങിയ ചിത്രം മുംബൈയിൽ മുപ്പതിലധികം കേന്ദ്രങ്ങളിലാണ് പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം കാണാന്‍ ആദ്യ ഷോ മുതല്‍ ആയിരക്കണക്കിന് രജനീ- അക്ഷയ് ആരാധകകരാണ് തീയേറ്ററുകളിലേക്കൊഴുകിയെത്തിയത്. ചിത്രത്തില്‍ ദൃശ്യത്തിലൂടെയും മൈ ബോസിലൂടെയും കൈയ്യടി നേടിയ മലയാളിയായ കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ പിന്നണിയില്‍ റസൂല്‍ പൂക്കുട്ടിയുമുണ്ട്.

സാങ്കേതിക വിദ്യയുടെ അതിപ്രസരം കൂടിയായപ്പോൾ ചിത്രത്തിന്റെ ആസ്വാദനം കുറഞ്ഞുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ചിത്രം രജനിയുടെ ആരാധകർക്ക് ഒരു ട്രീറ്റ് തന്നെയായിരിക്കും.

 
സാങ്കേതിക വിദ്യയുടെ അതിപ്രസരം കൂടിയായപ്പോൾ ചിത്രത്തിന്റെ ആസ്വാദനം കുറഞ്ഞുവെന്നാണ് അഞ്ഞൂറ് കോടിയിലേറെ രൂപ മുതല്‍ മുടക്കി ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമെന്ന ബഹുമതിയോടെയാണ് ടു പോയിന്റ് ഓ മുംബൈയിലും പ്രതീക്ഷ ഉണർത്തുന്നത്. രജനീകാന്തിന്റെയും അക്ഷയ് കുമാറിന്റെയും സിൽവർ സ്ക്രീനിലെ അവിസ്മരണീയ ചിത്രമായിരിക്കും ശങ്കർ അണിയിച്ചൊരുക്കിയ ചിത്രം.
രജനികാന്ത് എന്ന നടന്റെ അർപ്പണ ബോധവും കഠിനാധ്വാനവുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇത്തരം സ്പെഷ്യൽ ഗ്രാഫിക്സ് ചിത്രങ്ങളുടെ ചിത്രീകരണത്തിനായി ചിലവഴിച്ച സമയവും അധ്വാനവുമെല്ലാം യുവനടന്മാർക്ക് മാതൃകയാണ്. സിനിമയെ ഇന്നും പാഷൻ ആയി കൊണ്ട് നടക്കുന്ന രാജ്യം കണ്ട ഏറ്റവും വലിയ താരമാണ് രജനികാന്ത് എന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് 2.0

മുംബൈയിൽ നിന്നും യു എ ഇയിലേക്ക് ട്രെയിൻ യാത്രക്കായി പദ്ധതി ഒരുങ്ങുന്നു.
കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
ഹൃദയ സ്പർശിയായ ചാലക്കുടിക്കാരൻ ചങ്ങാതി! – Movie Review

LEAVE A REPLY

Please enter your comment!
Please enter your name here