വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി ജെ പി തന്നെ സർക്കാരുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി ജാവദേക്കർ
സർക്കാരുണ്ടാക്കാൻ നമ്മുടെ പാർട്ടിക്ക് ഭൂരിപക്ഷത്തിന്റെ ആവശ്യമില്ലാത്തതിനാൽ പ്രസ്ഥാവനയിൽ തെറ്റില്ല.
കവിതാ മോഷണം: വിവാദം പുകയുന്നു
തീവ്രത കുറഞ്ഞ മോഷണമായതിനാൽ ആറു മാസത്തേക്ക് കവിത എഴുതരുതെന്ന് ഒരു താക്കീത് നൽകിയാൽ മതിയായിരുന്നു
ശബരിമലയിലേക്ക് സന്ദർശകരെ ആകർഷിക്കാൻ താരങ്ങളെ അണിനിരത്തി പരസ്യം നൽകാൻ ആലോചന
പരസ്യത്തേക്കാൾ ഫലപ്രദം താരങ്ങൾ ഒപ്പിട്ട ഉണ്ണിയപ്പമോ സന്നിധാനത്ത് താരങ്ങളോടൊപ്പം സെൽഫി സൗകര്യമോ നൽകുന്നതായിരിക്കും
ശബരിമലയെ അമ്മാനമാടുമെന്ന് പറഞ്ഞവർക്ക് താഴെ ഇറങ്ങേണ്ടി വന്നു: മുഖ്യമന്ത്രി
അമ്മാനമാടാൻ മല കയ്യിലെടുക്കേണ്ടേ? അതിന് താഴെയിറങ്ങാതെ പറ്റോ?
ബിജെപിയുടെ വരുമാനം 1000 കോടി കവിഞ്ഞു
130 കോടി ജനങ്ങളുള്ള രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ വരുമാനം പോലും 1000 കോടി. എന്നിട്ടും സാമ്പത്തികരംഗം മെച്ചപ്പെട്ടില്ലെന്ന പരാതി

::::::

  • രാജൻ കിണറ്റിങ്കര

പ്രളയം പടിയിറങ്ങുമ്പോൾ
ലോക്കൽ ട്രെയിനും സ്മാർട്ട് ഫോണും
കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി

LEAVE A REPLY

Please enter your comment!
Please enter your name here