ശ്രീനാരായണ മന്ദിരസമിതി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനങ്ങൾ

  ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, ഒപ്പന തുടങ്ങി നാടിൻറെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കലകളിൽ നിരവധി പ്രതിഭകൾ പങ്കാളികളായി

  0
  ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസം നീണ്ട കലോത്സവത്തിന് പരിസമാപ്തിയായി. ചെമ്പൂർ ശ്രീനാരായണ എഡ്യൂക്കേഷൻ കോംപ്ലക്സിൽ നടന്ന കലാപരിപാടികളിൽ സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നായി 400-ലധികം പേർ വിവിധമത്സരങ്ങളിൽ പങ്കെടുത്തു.
  ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, ഒപ്പന തുടങ്ങി നാടിൻറെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കലകളിൽ നിരവധി പ്രതിഭകൾ പങ്കാളികളായി . സിനിമാഗാനാലാപനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഗുരുദേവകൃതി പാരായണം, പ്രസംഗം, പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, ഉപന്യാസം, കവിതാ പാരായണം തുടങ്ങിയയിനങ്ങളിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്.
  മത്സരത്തിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകി.
  സമിതി ഭാരവാഹികളായ എൻ. ശശിധരൻ, എം.ഐ. ദാമോദരൻ, എൻ. എസ്. സലിംകുമാർ, കെ. നടരാജൻ, ശ്രീരത്‌നൻ നാണു, പുഷ്പാ മാർബറോസ്, എം.ജി. രാഘവൻ, ആർ. ശ്രീധരൻ, എ.കെ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. സാംസ്കാരികവിഭാഗം ഭാരവാഹികളായ എം.ടി.കെ. സുധാകരൻ, മായാ സഹജൻ, എൻ.എസ്. രാജൻ, പി.എസ്. പ്രേംകുമാർ, ശശീന്ദ്രൻ, പി.പി. പ്രദീപ്, നിഖിൽ, ആശാ സോമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

   

  Watch highlights of the event in Amchi Mumbai


  on Sunday @ 7.30 am in KAIRALI TV


  മഹാനഗരത്തിലെ അക്ഷരമുത്തശ്ശിക്ക് സപ്തതി
  നവ കേരളത്തിനായി ശ്രീനാരായണ മന്ദിര സമിതി 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
  ഗുരുദർശനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി പലരും വളച്ചൊടിക്കുന്നു; മതസാഹോദര്യമാണ് ശ്രീനാരായണ ഗുരുവിന്റെ മതദർശനം

  LEAVE A REPLY

  Please enter your comment!
  Please enter your name here