യുവ പ്രതിഭകൾ തിളങ്ങിയ ഗുരു ജയന്തി ആഘോഷം

0

ചതയ ദിനാഘോഷത്തിന്റെ ഭാഗമായി എസ് എൻ ഡി പി യോഗം അംബർനാഥ് ശാഖ ശ്രീ നാരായണ ഗുരുജയന്തി ആഘോഷിച്ചു. എം എൽ.എ ഡോക്ടർ ബാലാജി കിണികർ വിശിഷ്‌ടാതിഥിയായിരുന്നു. അംബർനാഥ് ശാഖാ പ്രസിഡന്റ് എം.പി അജയ്കുമാർഉൽഘാടനകർമ്മം നിർവഹിച്ചു.

വിവിധ സംഘടനകളിലെ ഭാരവാഹികളും, സാമൂഹിക പ്രവർത്തകരും അതിഥികളായിരുന്നു. മനുഷ്യനന്മക്കുവേണ്ടിയാണ് ശ്രീനാരായണ ഗുരു സമൂഹത്തിൽ തന്റെ ഊർജ്ജവും അറിവും കഴിവും പ്രകടിപ്പിച്ചതും പ്രവർത്തിച്ചതെന്നും അദ്വൈത ചിന്തകൾ പ്രായോഗികമായി പകർന്നാടിയത് ഗുരുവാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തു അജയ് കുമാർ അഭിപ്രായപ്പെട്ടു .

കൊച്ചു കലാകാരന്മാരുടെയും യുവ പ്രതിഭകളുടെയും തിളക്കമാർന്ന പ്രകടനംകൊണ്ട് ശ്രദ്ധേയമായിരുന്നു ആഘോഷപരിപാടികൾ. വനിതാ വിഭാഗം കാഴ്ച വച്ച നാടൻ പാട്ടുകൾ ഹൃദ്യമായി. വൈവിധ്യമാർന്ന കലാപരിപാടികൾ ഗുരുജയന്തി ആഘോഷത്തിന് തിളക്കമേകി.

പുതിയ തലമുറയെ കേരള തനിമയോടെയും, സംസ്കാരത്തോടെയും വളർത്തുവാനും ഗുരുതത്വങ്ങൾ അവരിലേക്ക്‌ എത്തിക്കുവാനും സംഘടനാപാഠവം പകർന്നാടാനും കൂടിയുള്ള വേദിയാകുകയായിരുന്നു ഈ ഗുരുജയന്തി ആഘോഷപരിപാടികൾ.

Watch Special report in AMCHI MUMBAI

LEAVE A REPLY

Please enter your comment!
Please enter your name here