രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച ഡൽഹിയിൽ പെട്രോൾ വില 74.34ൽ എത്തിയപ്പോൾ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 80 രൂപയെന്ന നിലയിലാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോൾ വിലയിൽ 2.05 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസൽ ലിറ്ററിന് 1.65 രൂപയും വർദ്ധിച്ചു. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് ഇന്ധന വില വർദ്ധിക്കുന്നത്. വില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് പറയുന്നുത്. ഏറ്റവും അധികം വാഹനങ്ങൾ നിരത്തിലുളള രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില. സംസ്ഥാനത്തെ ലോറി ഉടമകൾ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്ന സമയത്താണ് ഈ മേഖലയെ വീണ്ടും തളർത്തുന്ന പെട്രോൾ വിലയിലെ വൻ വർദ്ധനവ്.
മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് മേഖല കടുത്ത പ്രതിസന്ധിയിലേക്ക് ; ആശങ്കയോടെ ലോറി ഉടമകൾ
തുടർച്ചയായ പത്താം ദിവസമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടാകുന്നത്. സൗദി അറേബ്യയിലെ അരാംകോ എണ്ണ കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണ കേന്ദ്രത്തിനും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുകയറിയത്
- പ്രമുഖ കോർപ്പറേറ്റ് നിയമസ്ഥാപനമായ ഇന്ത്യാ ലോ സിൽവർ ജൂബിലിയുടെ നിറവിൽ
- ബോബി ചെമ്മണ്ണൂർ ശനിയാഴ്ച കല്യാണിൽ; മഹാരാഷ്ട്രയിലെ ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡ് ആദ്യ ശാഖയുടെ ഉത്ഘാടനം