ഓണാഘോഷ പരിപാടിയിൽ താരങ്ങളായി മുംബൈ ടാലെന്റ്സിലെ കുരുന്നു പ്രതിഭകൾ

മണ്ഡലക്കാലത്ത് ഭക്തി ഗാനമേള ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈയിലെ ഈ അനുഗ്രഹീത ഗായകർ.

0

മുംബൈയിലെ ഓണാഘോഷ വേദികളിൽ നിറഞ്ഞു നിൽക്കുകയാണ് കൈരളി ടി വി സംപ്രേക്ഷണം ചെയ്യുന്ന ആംചി മുംബൈയിലെ മുംബൈ ടാലെന്റ്സ് ഷോയിലെ കരുന്നു പ്രതിഭകളായ അനന്യയും, നിരഞ്ജനും ശിവേദയും. കൂടെ ഗോൾഡൻ വോയ്‌സ് ഗായകരായ രാജലക്ഷ്മി സോമരാജനും രാമചന്ദ്രനും കൂടി ചേർന്നതോടെ 28 വർഷം പൂർത്തിയാക്കിയ കഞ്ചുർമാർഗ് കൈരളി സമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി സംഗീത സാന്ദ്രമായി.

ഗോൾഡൻ വോയ്‌സ് ഗായകർ കഞ്ചുർമാർഗ് കൈരളി സമാജം ഭാരവാഹികൾക്കൊപ്പം

മലയാളി മനസുകളിൽ പാടി പതിഞ്ഞ പാട്ടുകളുമായാണ് കുട്ടി കുരുന്നുകൾ വേദിയിൽ തിളങ്ങിയത്. കണ്ണീർ പൂവിന്റെ കവിളിൽത്തലോടിയെന്ന ഗാനവും അമ്പാടി തന്നിലൊരുണ്ണിയുമെല്ലാം നിരഞ്ജന്റെ മാസ്റ്റർ പീസുകളായപ്പോൾ ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന അടിപൊളി ഗാനവും നിരഞ്ജന് ആരാധകരെ കൂട്ടി.

ഏനുണ്ടോടി എന്ന നാടൻ ശീലുമായി അനന്യയും നാടക ഗാനങ്ങളുടെ ഗൃഹാതുരുത പകർന്നാടി ശിവേദയും സദസ്സിനെ ആനന്ദത്തിൽ ആറാടിച്ചപ്പോൾ മെലഡി ഗാനങ്ങളുടെ ഹൃദ്യമായ ആലാപനവുമായി രാജലക്ഷ്മിയും അടിപൊളി ഡപ്പാംകൂത്ത് പാട്ടുകളുമായി മുതിർന്ന ഗായകൻ രാമചന്ദ്രനും വേദിയെ ത്രസിപ്പിച്ചു.

കൈരളി സമാജം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സെലിബ്രിറ്റി ഗസ്റ്റായിരുന്ന ചലച്ചിത്ര നടൻ യവനിക ഗോപാലകൃഷ്ണൻ ഗായകരെ അഭിനന്ദിച്ചു. കുട്ടി പ്രതിഭകളെ അടുത്ത് വിളിച്ചു അനുഗ്രഹിച്ചാണ് ഗോപാലകൃഷ്ണൻ സന്തോഷം പങ്കു വച്ചത്.

ആംചി മുംബൈ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ ഗായകരാണ് അനന്യ ദിലീപും, നിരഞ്ജൻ മേക്കാട്ടും ശിവേദാ സുനിൽകുമാറും. സെലിബ്രിറ്റി ജഡ്‌ജുകളായിരുന്ന ചലച്ചിത്ര താരം മനോജ് കെ ജയനും ശ്രീധന്യയും ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് ജനാർദ്ദനൻ പുതുശ്ശേരിയുമെല്ലാം മുംബൈ ടാലെന്റ്‌സിൽ പങ്കെടുത്ത കുട്ടികളുടെ പ്രകടനത്തെ പ്രകീർത്തിച്ചിരുന്നു. മുംബൈയിലെ വളർന്നു വരുന്ന കുട്ടികൾക്ക് വേദിയൊരുക്കിയാണ് താനെ വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ, നവി മുംബൈ കേരളാ ഘടകം ശിവസേന തുടങ്ങിയ സംഘടനകളും ഈ വർഷത്തെ ഓണാഘോഷ പരിപാടിയെ മാതൃകയാക്കിയത്.

മണ്ഡലക്കാലത്ത് ഭക്തി ഗാനമേള ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈയിലെ ഈ അനുഗ്രഹീത ഗായകർ. ഇതിനകം മൂന്ന് ക്ഷേത്രങ്ങളിൽ പാടുവാനുള്ള ക്ഷണം ലഭിച്ചു കഴിഞ്ഞുവെന്നും കോർഡിനേറ്റർ ഗിരിജ മേനോൻ അറിയിച്ചു. For more details call : 8451923616

ഈ പരിപാടിയുടെ പ്രത്യേക സംപ്രേക്ഷണം അടുത്ത ഞായറാഴ്ച രാവിലെ 7.30 ന് കൈരളി ടി വിയിൽ ഉണ്ടായിരിക്കും.

Watch AMCHI MUMBAI on Sunday @ 7.30 am for the highlights of the event

LEAVE A REPLY

Please enter your comment!
Please enter your name here