അഞ്ചാം വാർഷിക നിറവിൽ അക്ഷരസന്ധ്യ; സജയ് സംവദിക്കും

0

നെരൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യക്ക് അഞ്ചു വയസ്സ്. അഞ്ചാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന അക്ഷര സന്ധ്യയിൽ വായനയുടെ സംസ്ക്കാരം എന്ന വിഷയത്തിൽ ചർച്ചയൊരുക്കും. പ്രമുഖ നിരൂപകനും വാഗ്മിയുമായ സജയ് കെ.വി ചർച്ച നയിക്കും.

ഒക്ടോബർ 27 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്‌ NBKS കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന ചർച്ചയിൽ മുംബൈയിലെ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

നിലാവ് മോഷ്ടിക്കുന്ന കള്ളൻ, വാക്കിന്റെ വഴിയടയാളങ്ങൾ, വേരുകൾക്കിടയിലെ ജീവിതം, ലാറ്റിനമേരിക്കയുടെ കവിത, കാവ്യപാഠാവലി, ഈ കടലാസ് മരിക്കയില്ല തുടങ്ങിയ കൃതികളുടെ കർത്താവും നിരവധി കൃതികളുടെ വിവർത്തകനുമായ സജയ് കെ.വിയുടെ സാന്നിധ്യവും സംവാദവും മുംബൈ സാംസ്‌കാരിക ലോകത്തിന് നൂതനാനുഭവമായിരിക്കും. പുതുനിരൂപകരില്‍ ഏറെ ശ്രദ്ധേയനായ സജയ് മടപ്പള്ളി കോളേജില്‍ മലയാളവിഭാഗം അധ്യാപകനാണ്.

സര്‍ഗ്ഗാത്മക സാഹിത്യത്തെ ഹൃദയാകര്‍ഷകവും കാലികവുമാക്കുന്ന നിരൂപണ പഠനങ്ങൾ അടങ്ങിയ അടക്കവും അനക്കവും മലയാള സാഹിത്യലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മലയാളത്തിലെ ശ്രദ്ധേയ കൃതികളെയും എഴുത്തുകാരെയും കുറിച്ചുള്ള സജയ് കെ.വി.യുടെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.

Date : October 27, 2019 at 5 pm onwards
Venue : NBKS Complex

LEAVE A REPLY

Please enter your comment!
Please enter your name here