1) എ. പി അബ്ദുള്ളകുട്ടി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ
ഒത്താൽ ഒരു എം പി, അല്ലെങ്കിൽ എ പി.
2) എക്സിറ്റ് പോൾ ഫലങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് ശ്രീധരൻ പിള്ള
താങ്ങുവിലക്കെങ്കിലും എടുത്തുകൂടെ?
3) മാർക്ക് ദാനം: മന്ത്രി ജലീലിനെതിരെ ആരോപണം
ദാനശീലം ഒരു കുറ്റമാണെന്നറിഞ്ഞില്ല
4) ഓടുന്ന വണ്ടിയിൽ ചാടിക്കയറിയാൽ ഇനി ജയിലിൽ കിടക്കാം
ചാട്ടം പിഴച്ചാൽ ട്രാക്കിൽ കിടക്കാം
5) കാനഡയിൽ ജസ്റ്റിന്‍ ട്രൂഡോ അധികാരം നിലനിർത്തി; പക്ഷേ കേവല ഭൂരിപക്ഷമില്ല
അതെന്താ, അവിടെ റിസോർട്ടുകളൊന്നും ഇല്ലേ ?
രാജൻ കിണറ്റിങ്കര