എന്റെ കേരളം; ദൃശ്യാവിഷ്കാരവുമായി പൻവേൽ മലയാളി സമാജം ഓണാഘോഷം (Watch Video)

0

പൻവേൽ മലയാളി സമാജത്തിന്റെ ഓണാഘോഷ വേദിയിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാ പരിപാടികൾ ഒന്നിനൊന്ന് മെച്ചപ്പെട്ടതായി
എന്റെ കേരളമെന്ന ആശയത്തിന്റെ ദൃശ്യാവിഷ്‌കാരം ജന്മനാടിന്റെ പൈതൃകവും സംസ്കാരവും പകർന്നാടുന്നതായിരുന്നു.

സമാജം കുടുംബാംഗങ്ങൾ ചേർന്നൊരുക്കിയ കലാ പരിപാടികളിൽ കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

തൃശ്ശൂര്‍ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഷ്ഠാനപരമായ നാടന്‍ കലയായ മാര്‍ഗം കളിയെ ദൃശ്യ മനോഹരമാക്കുകയായിരുന്നു മുംബൈയിൽ ജനിച്ചു വളർന്ന കുട്ടികൾ

മലയാളി വനിതകളുടെ ലളിതവും ശാലീനവുമായ അർദ്ധശാസ്ത്രീയ നൃത്തകലയായ കൈകൊട്ടിക്കളിയും വിസ്മയക്കാഴ്ചയൊരുക്കി. തെക്കൻകേരളത്തിൽ തിരുവാതിരക്കളിയെന്നും മധ്യകേരളത്തിൽ കൈകൊട്ടിക്കളിയെന്നും മലബാറിൽ പാട്ടുപാടിക്കളിയെന്നും പറഞ്ഞു വരുന്ന ഈ പരമ്പരാഗത കലക്ക് നൂതന നൃത്ത ചുവടുകളൊരുക്കിയാണ് പൻവേൽ സമാജത്തിന്റെ വനിതാ വിഭാഗം വേദിയിൽ നിറഞ്ഞാടിയത്. ഒരു കാലത്ത് കേരളത്തിലെ നാല് കെട്ടിന്റെ നടുമുറ്റത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന കൈകൊട്ടിക്കളിക്ക് ഇന്ന് ഏറ്റവും കൂടുതൽ വേദി ഒരുങ്ങുന്നത് മുംബൈയിലാണ്.

ഒപ്പനവും നാടോടി നൃത്തവുമായി എന്റെ കേരളത്തെ അന്വർഥമാക്കിയ കലാവിരുന്നുകൾ അരങ്ങിൽ മാറി മറിഞ്ഞു.

പോലീസുകാരന്റെ പച്ചയായ ജീവിതം കോറിയിട്ടാണ് ജയമോഹന്റെ ഒറ്റയാൾ പ്രകടനം ശ്രദ്ധ നേടിയത്.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. നാടകകൃത്തും അധ്യാപക പുരസ്‌കാര ജേതാവും മലയാളഭാഷാ പാഠശാല മേധാവിയുമായ ടി.പി. ഭാസ്‌കര പൊതുവാള്‍ മുഖ്യാതിഥിയായിരുന്നു. വ്യക്തിമുദ്ര പതിപ്പിച്ച സമാജം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പൻവേൽ മലയാളി സമാജം പ്രസിഡന്റ് ടി എൻ ഹരിഹരൻ അധ്യക്ഷത വഹിച്ചു.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കലാപരിപാടികൾ തുടർന്നു

WATCH HIGHLIGHTS OF THE EVENT IN AMCHI MUMBAI ON SUNDAY @ 7.30 AM IN KAIRALI TV

LEAVE A REPLY

Please enter your comment!
Please enter your name here