മലയാളം മിഷന്‍ ബാന്ദ്ര – ദഹിസര്‍ മേഖല കേരള പിറവി ആഘോഷവും മാതൃഭാഷാ സ്നേഹ സംഗമം സമാപനവും നവംബര്‍ 2, ശനിയാഴ്ച കൊണ്ടാടുന്നു. വൈകീട്ട് 4.30 മുതല്‍ ബോറിവലി ഈസ്റ്റില്‍ സിദ്ധാര്‍ത്ഥ നഗറിലെ സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ ഹാളില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും.
ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും സംഘടനാ ഭാരവാഹികളും പങ്കെടുക്കുന്നതാണ്. വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനിത സുധാകരന്‍ അറിയിച്ചു.