മലയാളത്തനിമയിൽ കേരളത്തേക്കാൾ മുന്നിൽ പ്രവാസികളെന്ന് റസൂൽ പൂക്കുട്ടി

0

പ്രവാസികളായ മലയാളികളുടെ കൂട്ടായ്മ എന്നും ഒരു സവിശേഷതയാണെന്നും ഈ പ്രത്യേകത ഇതര ഭാഷക്കാരിൽ കാണാനാവില്ലെന്നും ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞു. കേരളത്തിലുള്ളതിനേക്കാൾ കുടുതൽ മലയാളത്തനിമ പ്രസരിപ്പിക്കുന്നത് പ്രവാസികളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോരേഗാവ് കേരള കലാ സമിതി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു  രാജ്യത്തെ മികച്ച സൗണ്ട് ഡിസൈനർ കൂടിയായ റസൂൽ പൂക്കുട്ടി.

ഗോരേഗാവ് ബങ്കൂർ വിദ്യാ ഭവൻ ഹാളിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷങ്ങൾ രാവിലെ 7.30 മണിക്ക് തുടങ്ങി രാത്രി 10 മണി വരെ നീണ്ടു നിന്നു . രാവിലെ 11 മണിക്ക് നടന്ന സാംസ്‌കാരിക പരിപാടിയിൽ ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ മുഖ്യാതിഥിയായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രീതി വാരിയർ, സാംസ്‌കാരിക പ്രവർത്തകനും ആംചി മുംബൈ പ്രതിനിധിയുമായ പടുതോൾ വാസുദേവൻ തുടങ്ങിയവർ വിശിഷ്ടാഥിതികളായിരുന്നു. കേരള കലാ സമിതി ഉപദേശക സമിതി അംഗവും മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണറുമായ വി ബാലകൃഷ്ണൻ അതിഥികളെ മൊമെന്റോ നൽകി ആദരിച്ചു.

വാദ്യഘോഷവും താലപ്പൊലിയും കേരളീയ കലാ രൂപങ്ങളുടെ അകമ്പടിയോടെ നടന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഗോൾഡൻ വോയ്‌സ് ഫെയിം മല്ലിക ഭരതൻ വീണയിൽ തീർത്ത ഭക്തി ഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു. തുടർന്ന് കേരളത്തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പ്രീതി വാരിയർ മുരളി നായർ എന്നിവർ നയിച്ച സംഗീത പരിപാടി ഹൃദ്യമായി.

സുഭാഷ് മേനോൻ, രമേശ് നായർ മുരളി പണിക്കർ തുടങ്ങിയ പ്രമുഖർ സാംസ്‌കാരിക പരിപാടികൾക്ക് നേതൃത്വം നൽകി. മുരളി നായർ കൺവീനറായ കലാപരിപാടികളുടെ അവതാരകൻ പ്രമോദ് നമ്പ്യാർ ആയിരുന്നു. വൈകീട്ട് നടന്ന സാംസ്‌കാരിക പരിപാടി ആശിഷ് എബ്രഹാം നിയന്ത്രിച്ചു.

For the highlights of Keralappiravi, watch Amchi Mumbai on Sunday @ 7.30 am in Kairali TV

LEAVE A REPLY

Please enter your comment!
Please enter your name here