റോട്ടറി ക്ലബ്ബ് ഓഫ് മുംബൈ ബോറിവിലിയും റോട്ടറി ക്ലബ്ബ് ഓഫ് മുംബൈ മാർവെൽസും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗുരു ഗോവിന്ദ് സിംഗ് ദേവ്ജിയുടെ 550 മത്തെ ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ബോറിവ്‌ലി ഈസ്റ്റിലെ ഗുരുദ്വാരയിൽ നവംബർ 12 ന് സംഘടിപ്പിച്ച പരിപാടിയിൽ ഏകദേശം 282 കുപ്പി രക്തമാണ് ദാനമായി ലഭിച്ചത്.

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ബോറിവ്‌ലി നാഷണൽ പാർക്കിൽ ആദിവാസി കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മാതൃകയായത്. നിർദ്ദനരായ കുട്ടികളോടൊപ്പം കളിച്ചും പാട്ടുകൾ പാടിയും ഇവരുടെ നിമിഷങ്ങളെ ഉല്ലാസ പ്രദമാക്കിയും സന്തോഷം പകർന്നടിയുമാണ് ശിശുദിനത്തിന്റെ മാഹാത്മ്യം റോട്ടറി ക്ലബ്ബ് ഭാരവാഹികൾ പ്രസരിപ്പിച്ചതെന്ന് റോട്ടറി ക്ലബ്ബിന്റെ സജീവ പ്രവർത്തകയും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഭാരവാഹിയുമായ രാഖി സുനിൽ പറഞ്ഞു. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തന മികവ് കൈവരിച്ചിട്ടുള്ള സംഘടനയാണ് ബോറിവിലിയിലെ റോട്ടറി ക്ലബ്ബ് ഓഫ് മുംബൈ.
