വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്ന ചിരികളുമായി കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

1) ശബരിമല: വേഷം കെട്ടുമായി വന്നാൽ ശക്തമായി പ്രതിരോധിക്കും, ശോഭ സുരേന്ദ്രൻ

പള്ളി കെട്ടുമായി വരാലോ ല്ലേ?

2) സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ സർവകലാശാലയുടെ മാർക്ക്‌ ഷീറ്റ്

BIS മാർക്ക്, 916 മാർക്ക് ഈ മാർക്കുകളൊക്കെ എങ്ങനെ കിട്ടുന്നെന്ന് ഇപ്പോൾ മനസ്സിലായി

3) മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖം മാറ്റാൻ പരശുരാമന്റെ മഴുവുണ്ടാക്കി ജേക്കബ് തോമസ്

മഴുവിൽ സീൽ അടിക്കും മുന്നേ പേറ്റൻറ് പരശുരാമന്റെ കയ്യിൽ തന്നെയെന്ന് ഓർമ്മ വേണം.

4) 2030 ഓടെ പകുതിയോളം ഇന്ത്യൻ യുവാക്കൾ വരുംകാല ജോലികൾക്ക് പ്രാപ്‌തരല്ലാതാകും: യൂനിസെഫ്

പേടിക്കേണ്ട, പകുതിയോളം യുവാക്കൾ 2030 ഓടെ വൃദ്ധരാകും എന്നായിരിക്കും ഉദ്ദേശിച്ചത്

5) മന്ത്രി എം എം മണിക്ക് നാക്കുപിഴ: ശിശുദിനം നെഹ്‌റു അന്തരിച്ച സുദിനമെന്ന് പ്രസംഗം

സുദിനം, സുവർണ്ണാവസരം ഇതൊക്കെ മലയാളത്തിലെ പ്രശ്നങ്ങളുണ്ടാക്കുന്ന വാക്കുകളാണ്

6) മഹാരാഷ്ട്രയിൽ ബി ജെ പി യിതര സർക്കാർ, പൊതു മിനിമം പരിപാടി തയ്യാറായി

മിനിമം പരിപാടി, മാക്സിമം മിനിസ്റ്റേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here