നോർക്ക റൂട്ട്സ് ആസ്ഥാന മന്ദിരത്തിൽ ലോക കേരള സഭ സെക്രട്ടറിയേറ്റ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു; രണ്ടാം സമ്മേളനം ജനുവരിയിൽ

0

ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തു. നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാന മന്ദിരത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ ഡി. ജഗദീഷ്, പ്രവാസികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, സി.ഇ.ഒ രാധാകൃഷ്ണന്‍, ഡയറക്ടര്‍ കെ.സി. സന്ദീപ് തൈക്കാട്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേറ്റ്സ് ബിജയ് സെല്‍വരാജ്, പ്രവാസി കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, ലോകകേരള സഭ സ്പെഷ്യല്‍ ഓഫീസര്‍ ആഞ്ചലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഓഫീസ് സജ്ജീകരിച്ച സിഡ്കോ സീനിയര്‍ മാനേജര്‍ നീലകണ്ഠ പ്രസാദിന് ചടങ്ങില്‍ മുഖ്യമന്ത്രി മൊമന്റോ നല്‍കി.ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി ആദ്യം ചേരും

നവി മുംബൈയിലെ സാമൂഹിക പ്രവർത്തകനായ എസ് കുമാറിനെയും മുംബൈയെ പ്രതിനിധീകരിച്ചുള്ള ലോക കേരള സഭാ മെമ്പർ ആയി തിരഞ്ഞെടുത്തു. കുമാരൻ നായർ, റിയാസ് കോമു, പി ആർ കൃഷ്ണൻ, കെ മാധവൻ, വിവേക് നായർ, പ്രിൻസ് വൈദ്യൻ, മാത്യു തോമസ്, പി ഡി ജയപ്രകാശ്, ലതിക ബാലകൃഷ്ണൻ, ബിന്ദു ജയൻ, അബ്ദുൽ ഖാദർ, പി കെ ലാലി, അഡ്വക്കേറ്റ് പ്രേമ മേനോൻ തുടങ്ങിയവരാണ് മുംബൈയിലെ പ്രതിനിധീകരിക്കുന്ന മറ്റു എൽ കെ എസ് മെമ്പർമാർ.

LEAVE A REPLY

Please enter your comment!
Please enter your name here