More
    HomeNewsമലയാളത്തിൻ്റെ മഹാനടന് ജന്മദിനാശംസകൾ നേർന്ന് മുംബൈ മലയാളികൾ

    മലയാളത്തിൻ്റെ മഹാനടന് ജന്മദിനാശംസകൾ നേർന്ന് മുംബൈ മലയാളികൾ

    Published on

    തൊണ്ണൂറ്റി രണ്ടാം ജന്മദിനം ആഘോഷിക്കുന്ന നടൻ പത്മശ്രി പ്രൊഫ. മധുവിന് ആശംസകൾ നേർന്ന് മുംബൈ മലയാളികൾ . മുംബൈയിലെ സംസ്കാരിക സാമുദായിക രംഗത്ത് നിറ സാന്നിധ്യമായ എം. ബിജുകുമാർ, എയിംസ് & കലാഗുരുകുലം ഗ്രുപ്പ് ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മിഡിയ കൺസൽറ്റൻ്റ് സി.എ. ബാബു, ജോസ് മാത്യൂ എന്നിവരെല്ലാം മധുവിൻ്റെ തിരുവനന്തപുരത്തുള്ള കണ്ണംമൂലയിലെ വീട്ടിൽ നേരിട്ടെത്തി കേക്ക് മുറിച്ചും പൊന്നാട അണിയിച്ചു ആശംസകൾ നേർന്നു. കഴിഞ്ഞ 15 വർഷമായി തുടരുന്ന ശീലമാണിതെന്ന് ഈ വർഷവും നേരിട്ട് ആശംസിക്കാൻ കഴിഞ്ഞ സന്തോഷം പങ്കിട്ട് ബിജുകുമാർ പറഞ്ഞു.

    മധു സിനിമയിൽ 55 വർഷം പൂർത്തിയാക്കിയ വേളയിൽ ഇവരുടെ നേതൃത്വത്തിൽ ഹോട്ടൽ ലീലയിൽ വെച്ച് മധു അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി ഒരു മെഗാ പരിപാടി 2019 ൽ സംഘടിപ്പിച്ചിരുന്നു.

    സി.പി.എം ദേശിയ സെക്രട്ടറി എം.എ. ബേബി, പന്ന്യൻ രവിന്ദ്രൻ, മുൻ എംഎൽഎ ശബരിനാഥ്, ഡോ: ദിവ്യ അയ്യർ IAS, ചിന്താ ജെറോം,പലോട് രവി, സഹപ്രവർത്തകരായ ജഗദിഷ് കരമന സുധീർ, ജലജ,സംവിധായകൻ പി.ചന്ദ്രകുമാർ, കെ. മധു, രാജസേനൻ, ഛായാഗ്രഹകൻ പി. സുകുമാർ, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര അഡ്മിനിസ്റ്റേറ്റിവ് കമ്മിറ്റി മെമ്പർ അഡ്വ. വേലപ്പൻ നായർ തുടങ്ങി ഒട്ടനവധി പേർ നേരിട്ടും, മോഹൻലാൽ, മമ്മുട്ടി, മന്ത്രി ബാലഗോപാലൻ അടക്കം നുറുകണക്കിന് പേർ ഫോണിൽ കുടിയും ആശംസ നേർന്നു.

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this