രാജ്യത്ത് കായിക താരങ്ങൾക്ക് അർഹിക്കുന്ന പരിഗണ ലഭിക്കുന്നില്ലെന്നും വിദേശ രാജ്യങ്ങൾ കായിക മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം ഇന്ത്യയും മാതൃയാക്കണമെന്നും അഞ്ചു വർഷം ദേശീയ ഫുട്ബോൾ ചാമ്പ്യൻ ആയിരുന്ന ബിന്ദു പ്രസാദ് പറഞ്ഞു. ഫോറം ഓഫ് മീഡിയ അസോസിയേറ്റ്‌സ് സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ബിന്ദു പ്രസാദ് ആംചി മുംബൈയോട് സംസാരിക്കവെയാണ് കായിക താരങ്ങളെ തഴയുന്ന പ്രവണതയോട് പ്രതികരിച്ചത്.
കാന്തിവിലി ലോഖണ്ഡ് വാല കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പ്രൊഫ. പറമ്പിൽ ജയകുമാർ മുഖ്യാതിഥിയായിരുന്നു. മുംബൈയിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും അവകാശങ്ങളും ക്ഷേമവും കാത്തു സൂക്ഷിക്കുന്നതിനായി ഫോമ വഹിക്കുന്ന പങ്ക് വലുതാണെന്ന് പറമ്പിൽ ജയകുമാർ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളേയും ഭാവി പരിപാടികളെയും കുറിച്ച് എം ജെ ഉണ്ണിത്താൻ, ഗോപി നായർ എന്നിവർ സംസാരിച്ചു. നഗരത്തിലെ വളർന്നു വരുന്ന എഴുത്തുകാർക്ക് ഫോമ നൽകുന്ന പ്രോത്സാഹനങ്ങൾ ശ്ലാഘനീയമാണെന്നു സുരേഷ് കണക്കൂർ പറഞ്ഞു.
ഫോമാ സെക്രട്ടറി എം ജെ ഉണ്ണിത്താൻ, ചെയർമാൻ യൂ എൻ ഗോപി നായർ, തുടങ്ങിയവർ നേതൃത്വം നൽകി. നഗരത്തിലെ അറിയപ്പെടുന്ന എഴുത്തുകാരായ സുരേഷ് കണക്കൂർ, ടി വി ജോസ്, ഉണ്ണി വാരിയത്ത് കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
തുടർന്ന് ബോംബെ കേരളീയ സമിതി അവതരിപ്പിക്കുന്ന ‘ഈ പുണ്യ ഭൂമിയിൽ’ എന്ന സാമൂഹ്യ സംഗീത നാടകവും അരങ്ങേറി. രാജൻ തെക്കുംമലയുടെ രചനയിൽ രാജേന്ദ്രൻ പടിയൂർ സംവിധാനം നിർവഹിച്ച നാടകത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് വേണുഗോപാലാണ്. ഇതിനകം വിജയകരമായ 9 സ്റ്റേജുകൾ പിന്നിട്ട നാടകത്തിന് മികച്ച പ്രതികരണമാണ് കാണികളിൽ നിന്നും ലഭിച്ചത്.
________________________
കുറൂരമ്മയെ ആഘോഷമാക്കി മലയാളത്തിന്റെ മഹാ പ്രതിഭകൾ
കേരള ഹൌസ് ഹാളിന്റെ വാടക പുനഃസ്ഥാപിച്ചു.
അരേ, ആജ് വിഷു ഹൈ നാ !!
മുംബൈയിൽ വേടനൃത്തത്തിന് വേദിയൊരുങ്ങുന്നു.