ബോളിവുഡ് ചിത്രങ്ങളിൽ ഗാന ചിത്രീകരണത്തിൽ ഇന്നും മികച്ചു നിൽക്കുന്ന ഒന്നാണ് കബി ഖുഷി കഭി ഗം എന്ന മൾട്ടി സ്റ്റാർ ചിത്രത്തിലെ ബോലേ ചൂടിയാൻ എന്ന ഗാനവും അതിന്റെ ചിത്രീകരണ മികവും. ഈ ഗാനത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചൻ വലിയ ടെൻഷനിൽ ആയിരുന്നുവെന്നാണ് സഹ നടനായിരുന്ന ഷാരൂഖ് വെളിപ്പെടുത്തിയത്. ഇതിന് കാരണമായി കിംഗ് ഖാൻ പറഞ്ഞത് ഹൃതിക് റോഷന്റെ നൃത്ത ചുവടുകളാണ്. പരിശീലന ദിവസങ്ങളിൽ തന്നെ ആകർഷകീയമായി തന്മയത്തമായും വേഗത്തിലും ഹൃതിക് നൃത്തം അവതരിപ്പിക്കുമ്പോൾ ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കുവാൻ കഴിയുമോയെന്നായിരുന്നു ബച്ചന്റെ സംശയം. ഇത് സഹനടനായ ഷാരൂഖ് ഖാനോട് പങ്കു വയ്ക്കുകയും ചെയ്തു.
അങ്ങിനെയാണ് ഹൃത്വിക് റോഷന്റെ നൃത്ത ചലനങ്ങൾക്കൊപ്പം തിളങ്ങാനായി അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും രഹസ്യമായി പരിശീലനം ആരംഭിച്ചതത്രെ. ഹൃതിക് റോഷനോടൊപ്പം നൃത്ത പരിശീലനം നടത്താതെ ഇവർ രണ്ടു പേരും മറ്റൊരു സ്ഥലത്തായിരുന്നുവത്രെ പരിശീലനം നടത്തിയിരുന്നത്. ഹൃതിക്കിനോടൊപ്പമുള്ള ഡാൻസ് സീക്വൻസിൽ നന്നായി നൃത്തം ചെയ്ത് നാണക്കേടിൽ നിന്ന് രക്ഷ നേടാനായിരുന്നു ഇരുവരും ദിവസങ്ങളുടെ പരിശീലനം നേടി നൃത്തം പരിശീലിച്ചത്.
പോയ വരാമായിരുന്നു കഭി ഖുശി കഭി ഗം എന്ന ചിത്രത്തിന്റെ പതിനെട്ടാം വാർഷികം. 2001 ൽ റിലീസ് ചെയ്ത കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ കജോൾ, കരീന കപൂർ, ജയ ബച്ചൻ തുടങ്ങിയ വൻകിട താര നിര വനിതകളായി അഭിനയിച്ചു.